Webdunia - Bharat's app for daily news and videos

Install App

പിരിച്ചുവെച്ച കൊമ്പന്‍ മീശ, പറ്റെ വെട്ടിയ തലമുടി; കേരളത്തിലെ ഏറ്റവും വലിയ കള്ളനായി നിവിന്‍ പോളി !

കൊച്ചുണ്ണിയല്ലേ യഥാർഥത്തിൽ കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്?

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (17:05 IST)
ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മലയാള സിനിമാലോകം. സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി ,മോഹന്‍ലാല്‍ , പൃഥ്വിരാജ് എന്നിവരോടോപ്പം നിവിന്‍ പോളിയും ഇതിഹാസ കഥാപാത്രമാകാന്‍ ഒരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം റോബിന്‍ഹുഡായ കായംകുളം കൊച്ചുണ്ണിയായാണ് നിവിന്‍ എത്തുന്നത്. ചിത്രത്തിലെ നിവന്‍ പോളിയുടെ ലുക്ക് പുറത്ത് വന്നു. 
 
ബോബി സഞ്ജയ്‌യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് കായംകുളം കൊച്ചുണ്ണി എന്ന ഇതിഹാസ കഥാപാത്രത്തെ തിരശീലയില്‍ പുന:സൃഷ്ടിക്കുന്നത്. ആദ്യമായിട്ടാണ് നിവിന്‍ ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കൊച്ചുണ്ണി എന്ന കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷക മനസിലുള്ള ചിത്രത്തിന് അനുയോജ്യമായ മേക്ക്ഓവറാണ് നിവിന്‍ പോളിയുടേതെന്നതാണ് ഏറെ ശ്രദ്ധേയം. സംവിധായകന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‍ലുക്ക് പുറത്തിറക്കിയത്.
 
പിരിച്ച കൊമ്പന്‍ മീശയും പറ്റെവെട്ടിയ മുടിയും കഴുത്തിലും കൈയിലും ചരടുകളും തോളില്‍ തോക്കും തിരകളും അരയില്‍ ഒരു വീതിയേറിയ ബല്‍റ്റും അണിഞ്ഞ് നില്‍ക്കുന്ന കൊച്ചുണ്ണിയുടെ വേഷം വെള്ള ബനിയനും നീല മുണ്ടുമാണ്. ബാഹുബലി എന്ന സിനിമയുടെ വിഎഫ്എക്‌സ് ടീമാണ് ഈ സ്‌കെച്ചും തയാറാക്കിയത്. ‘ഇതാണ് തന്‍റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണ’മെന്ന ക്യാപ്ഷനോടെയാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ലുക്ക് റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടത്.
 
റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രിയ സംഗീത സംവിധായകനായ ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. വിഷ്വല്‍ എഫക്ടിന് ഏറെ പ്രാധാന്യം നല്‍കിയാണ് റോഷന്‍, കായംകുളം കൊച്ചുണ്ണി അണിയിച്ചൊരുക്കുന്നത്. ഏഴോളം ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം സംവിധാനം ചെയ്യുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നലുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സാണ്. ചിത്രത്തിന് വേണ്ടി ഇപ്പോള്‍ നിവിന്‍ പോളി കളരിപ്പയറ്റ് അഭ്യസിക്കുകയാണ്. 
 
അമല പോളാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. മംഗലാപുരം, ഉഡുപ്പി, ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരിക്കുക. സെപ്തംബര്‍ ആദ്യത്തോട്റ്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. 2018 മാര്‍ച്ച് 30ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments