പുലിമുരുകന്‍റെ കണക്ക് ക്രിസ്മസിന് തീര്‍ക്കാന്‍ മമ്മൂട്ടി!
വാശിയോടെ മമ്മൂട്ടി, കളി ക്രിസ്മസിന് കാണാം!
വരികയാണ് ദി ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ പുതിയ സിനിമ. എന്നാല്‍ ഈ സിനിമയ്ക്ക് ഒരുപാട് സവിശേഷതകളുണ്ട്. പതിവുരീതികളെ എല്ലാം പൊളിച്ചെഴുതുന്ന ചിത്രമായിരിക്കും ഇത്. നവാഗതനായ ഹനീഫ് അദേനിയാണ് സംവിധാനം.
ഒരു കുടുംബത്തിന്‍റെ കഥയാണ് ദി ഗ്രേറ്റ് ഫാദര്‍ എന്ന് ചിത്രത്തിന്‍റെ പേരുകൊണ്ടുതന്നെ അറിയാം. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. എന്നാല്‍ അതുമാത്രമല്ല കഥ. വലിയൊരു സസ്പെന്‍സ് ഫാക്ടര്‍ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലുണ്ട്.
ഈ സിനിമ ഒരു അധോലോക കഥയാണ് പറയുന്നതെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്തായാലും ചിത്രത്തിന്‍റെ ലൊക്കേഷനുകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. ആര്യ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയും ചിത്രത്തിലുണ്ട്.
പുലിമുരുകന്‍ മോഹന്‍ലാലിന്‍റെ കരിയറില്‍ എങ്ങനെ ഗുണം ചെയ്തോ, അതേ ഇംപാക്ട് മമ്മൂട്ടിയുടെ കരിയറില്‍ ദി ഗ്രേറ്റ് ഫാദറും ഉണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 100 കോടി ക്ലബിലേക്ക് മമ്മൂട്ടി ഈ ക്രിസ്മസിന് കടക്കുമോ? കാത്തിരിക്കാം.