പൃഥ്വിക്കും ഇന്ദ്രനുമൊപ്പം അഭിനയിക്കാന്‍ ഇഷ്ടമില്ല: മല്ലികാ സുകുമാരന്‍
ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ല: മല്ലികാ സുകുമാരന്‍
വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി മല്ലികാ സുകുമാരന്‍. ഖത്തറില്‍ ഹോട്ടല്‍ ബിസിനസുമായി മുന്നോട്ട് പോകുകയായിരുന്നു മല്ലിക. കേരളത്തിലേക്ക് താന്‍ മടങ്ങുന്നത് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് മല്ലിക പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മല്ലികയുടെ ഈ വെളിപ്പെടുത്തല്‍.
അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണെങ്കില്‍ ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് മല്ലിക പറയുന്നത്. അതിന് കാരണം മറ്റൊന്നുമല്ല. നാട്ടുകാരെ പേടിച്ചിട്ടാണ്. അവരു ചോദിക്കില്ലേ, അമ്മയും മക്കളും കൂടെ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്ന്. എനിക്കിഷ്ടം അവരില്ലാത്ത പടത്തില്‍ അഭിനയിക്കാനാണെന്നും മല്ലിക പറയുന്നു.
മക്കള്‍ സിനിമയിലെത്തിയ സമയത്തൊക്കെ അമ്മേ ഇതെങ്ങനുണ്ട് കഥ എന്നൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ ഈ ഫീല്‍ഡ് നന്നായിട്ട് പഠിച്ചല്ലോ. ഇനി നമുക്കൊന്നും ഒരു പ്രസക്തിയുമില്ലെന്നും മല്ലിക പറയുന്നു. പൃഥ്വി ആരാധകര്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാര്‍ എന്നുവിശേഷിപ്പിക്കപ്പെടുന്നു. ഇന്ദ്രജിത്തോ എന്ന ചോദ്യത്തിന് സൂപ്പര്‍സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്ന വാക്കേ തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു മല്ലികയുടെ മറുപടി.