Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന് പ്രതികാരം ചെയ്യണം, മഹേഷിന്‍റെ പ്രതികാരമല്ല!

പൃഥ്വിരാജാണ് സൂര്യ, ചെയ്യാനുള്ളത് പ്രതികാരം!

Webdunia
വെള്ളി, 17 ജൂണ്‍ 2016 (19:33 IST)
പ്രതികാരം ചെയ്യാന്‍ പൃഥ്വിരാജ് ഒരുങ്ങുകയാണ്. ഓണത്തിന് പ്രതികാരം ചെയ്യാമെന്നാണ് താരം തീരുമാനിച്ചിരിക്കുന്നത്. അതേ, ഈ ഓണത്തിന് പ്രതികാരകഥ പറയുന്ന പൃഥ്വിരാജ് ചിത്രം ‘ഊഴം’ പ്രദര്‍ശനത്തിനെത്തും. ഊഴം പക്ഷേ, ‘മഹേഷിന്‍റെ പ്രതികാരം’ പോലെ സിംപിളായ പ്രതികാരകഥയല്ല.
 
മെമ്മറീസിനും ദൃശ്യത്തിനും ശേഷം ജീത്തു ജോസഫില്‍ നിന്നും ലഭിക്കുന്ന ത്രില്ലര്‍ എന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് ഊഴം ഉണര്‍ത്തിയിരിക്കുന്നത്. ഫൈന്‍ ട്യൂണ്‍ പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാംദത്താണ് ഊഴത്തിന്‍റെ ഛായാഗ്രാഹകന്‍. അനില്‍ ജോണ്‍സണാണ് സംഗീതം.
 
ഒരു ചിലന്തിവല പോലെ വരിഞ്ഞുമുറുക്കുന്ന സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ചിത്രത്തിനായി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. സൂര്യ എന്ന കഥാപാത്രത്തെയാണ് സൂര്യ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
 
ദിവ്യാ പിള്ള നായികയാകുന്നു. പൃഥ്വിയുടെ മാതാപിതാക്കളായി ബാലചന്ദ്രമേനോനും സീതയും അഭിനയിക്കുന്നു.
 
അടിക്കുറിപ്പ്: ഊഴം എന്ന പേരില്‍ നേരത്തേ മലയാളത്തില്‍ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. ഹരികുമാര്‍ സംവിധാനം ചെയ്ത ആ ചിത്രം ഒരു റൌഡിയുടെ വീഴ്ചയുടെ കഥയായിരുന്നു. 1988 ജനുവരി 25നാണ് ദേവന്‍ നായകനായ ആ ചിത്രം പുറത്തിറങ്ങുന്നത്. ജോണ്‍ പോള്‍ ആയിരുന്നു ഊഴത്തിന്‍റെ തിരക്കഥാകൃത്ത്. ‘കാണാനഴകുള്ള മാണിക്യക്കുയിലേ...’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആ ചിത്രത്തിലേതായിരുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

കടുവ ചത്തതിന്റെ കാരണം പോസ്റ്റുമോര്‍ട്ടത്തിലേ വ്യക്തമാകു; കടുവ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരുമെന്ന് വനംവകുപ്പ് മന്ത്രി

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു

കൊവിഡ് പോലൊരു മഹാമാരി നാലു വർഷത്തിനുള്ളിൽ ഇനിയുമുണ്ടാകാം, പ്രവചനവുമായി ബിൽ ഗേറ്റ്സ്

അടുത്ത ലേഖനം
Show comments