Webdunia - Bharat's app for daily news and videos

Install App

ബാഹുബലിയെ വീഴ്ത്താന്‍ പുലിമുരുകനുമായി മോഹന്‍ലാല്‍ !

Webdunia
ചൊവ്വ, 2 മെയ് 2017 (13:41 IST)
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റായി ബാഹുബലി 2 മാറിക്കഴിഞ്ഞു. എല്ലാ ബിസിനസുകളും ചേര്‍ത്ത് ഇതുവരെ 1000 കോടിയും കടന്ന് കളക്ഷന്‍ കുതിക്കുകയാണ്. ഇപ്പോഴിതാ, ബാഹുബലിയുടെ ഈ കുതിപ്പിന് തടയിടാന്‍ മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍ !
 
പുലിമുരുകനിലൂടെയാണ് ബാഹുബലിക്ക് മൂക്കുകയറിടാനുള്ള ശ്രമം തെലുങ്ക് നാട്ടില്‍ നടക്കുന്നത്. പുലിമുരുകന്‍റെ തെലുങ്ക് പതിപ്പായ ‘മന്യം പുലി’ മേയ് ആറിന് റീ റിലീസ് ചെയ്യുകയാണ്. ബാഹുബലി തരംഗത്തിനിടയിലും മന്യം പുലി റീ റിലീസ് ചെയ്യാനുള്ള തീരുമാനം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
 
കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ആന്ധ്രയിലും തെലങ്കാനയിലും 350 തിയേറ്ററുകളില്‍ മന്യം പുലി റിലീസ് ചെയ്തിരുന്നു. അന്ന് 50 ദിവസം നിറഞ്ഞോടിയ ചിത്രം 12 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ഒരു മലയാള സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് ഇത്രയും വലിയ കളക്ഷന്‍ നേടിയതോടെ ചിത്രം റീ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
 
ബാഹുബലിയുടെ തരംഗം നിലനില്‍ക്കുന്നുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുള്ള മന്യം പുലിയെ വീണ്ടും തെലുങ്ക് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് വൈശാഖും ഉദയ്കൃഷ്ണയും ടോമിച്ചന്‍ മുളകുപാടവും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments