ബിഗ് ബജറ്റ് ചിത്രം കിട്ടാന്‍ വഴങ്ങികൊടുക്കും; വെളിപ്പെടുത്തലുമായി ദുല്‍ഖറിന്റെ നായിക

ബിഗ് ബജറ്റ് ചിത്രം കിട്ടാന്‍ വഴങ്ങികൊടുക്കും: ശ്രുതി ഹരിഹരന്‍

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (08:42 IST)
നടിയുടെ സംഭവം പുറത്തുവന്നതോടെ സിനിമാ ലോകത്ത് നടക്കുന്ന പല സംഭവങ്ങളും ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. പല നടിമാരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ പറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നായികമാരുടെ കൂടെ കിടക്ക പങ്കിടുന്ന സംവിധായകരും സൂപ്പര്‍താരങ്ങളുമുണ്ട്.
 
ബിഗ് ബജറ്റ്, സൂപ്പര്‍താരങ്ങള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന നായികമാര്‍ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാവുമെന്ന് കന്നട നടി ശ്രുതി ഹരിഹരന്‍ പറയുന്നു. സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്ന ശ്രുതിയ്ക്ക് കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറയാന്‍ ചിലതുണ്ട്.
 
കാസ്റ്റിങ് കൗച്ച് എല്ലാ മേഖലകളിലും നടക്കുന്നുണ്ട് , അതൊരു യാഥാര്‍ത്ഥ്യമാണ് എന്നാണ് ശ്രുതി ഹരിഹരന്‍ പറയുന്നത്. വാസ്തവത്തില്‍ കാസ്റ്റിങ് കൗച്ച് ഒരു ക്രിമനല്‍ കുറ്റം ആണെന്നാണ് ശ്രുതിയുടെ അഭിപ്രായം. അത്തരം കുറ്റകൃത്യത്തിന് പ്രേരിപ്പിയ്ക്കുന്നവരെയും ചെയ്യുന്നവരെയും തിരിച്ചറിയണം എന്ന് നടി പറയുന്നു.
 
ബിഗ് ബജറ്റ് ചിത്രം കിട്ടുമെങ്കില്‍ നായികമാര്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവാറുണ്ട് എന്ന് ശ്രുതി വെളിപ്പെടുത്തുന്നു. വിട്ട് വീഴ്ച ചെയ്തുകൊണ്ടല്ല കരിയര്‍ മെച്ചപ്പെടുത്തേണ്ടത്. കഴിവുകൊണ്ടാണ്. നിങ്ങള്‍ക്ക് അഭിനയിക്കാന്‍ നല്ല കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വഴിയില്‍ വരും, അതിന് തെറ്റായ വഴി സ്വീകരിക്കരുത് എന്ന് ശ്രുതി പറയുന്നു.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments