മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ല, ദിലീപ് ചെയ്തു!
ഇക്കാര്യത്തില്‍ മമ്മൂട്ടിയെ പിന്തള്ളുകയാണ് ദിലീപ്!
ദിലീപിന് ഇപ്പോള്‍ ഒരു പണംവാരിപ്പടം വേണം. 2015ല്‍ ‘2 കണ്‍ട്രീസ്’ കഴിഞ്ഞ് അത്രയും മികച്ച ഒരു വിജയം ലഭിച്ചിട്ടില്ല. കിംഗ് ലയറും വെല്‍കം ടു സെന്‍ട്രല്‍ ജയിലും പ്രതീക്ഷിച്ചത്ര ഹിറ്റുകളായില്ല. ഒരു വമ്പന്‍ ഹിറ്റ് എന്ന ലക്‍ഷ്യവുമായി ദിലീപ് ഇപ്പോള്‍ സമീപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനെയാണ്.
തൊട്ടതെല്ലാം പൊന്നാക്കുന്ന വിനീത് ശ്രീനിവാസന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ ദിലീപ് ആയിരിക്കും നായകന്‍. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം ആരംഭിക്കും.
ആദ്യമായാണ് ഒരു സൂപ്പര്‍താരത്തെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സിനിമയൊരുക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളിലൊക്കെ യുവതാരങ്ങളായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചെറിയ ബജറ്റില്‍ സിനിമയെടുത്ത് വമ്പന്‍ ഹിറ്റാക്കി മാറ്റാനുള്ള വിനീതിന്‍റെ കഴിവ് തിരിച്ചറിഞ്ഞാണ് ദിലീപ് പുതിയ പ്രൊജക്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. തട്ടത്തിന്‍ മറയത്ത് പോലെ, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പോലെ ഒരു തകര്‍പ്പന്‍ ഹിറ്റാണ് ദിലീപ് ആഗ്രഹിക്കുന്നത്.
ഓര്‍ക്കുക, സാധാരണയായി കഴിവ് തെളിയിച്ച പുതിയ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നതില്‍ മമ്മൂട്ടിയാണ് മുന്നില്‍. എന്നാല്‍ വിനീത് ശ്രീനിവാസന് ഇതുവരെ മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടില്ല. ഷുവര്‍ ഹിറ്റ് ഒരുക്കാന്‍ പ്രാപ്തിയുള്ള വിനീതിന് മമ്മൂട്ടി ഡേറ്റ് നല്‍കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്തായാലും ഇക്കാര്യത്തില്‍ മമ്മൂട്ടിയെ മറികടന്ന് ദിലീപ് വിനീതിന് ഡേറ്റ് നല്‍കിയിരിക്കുന്നു.