മമ്മൂട്ടി തോക്കെടുക്കുന്നു, അണിയറയില്‍ ഒരു മെഗാഹിറ്റ് കൂട്ടുകെട്ട്!

Webdunia
തിങ്കള്‍, 8 മെയ് 2017 (10:52 IST)
മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മമ്മൂട്ടി നായകനാകുന്ന, തകര്‍പ്പന്‍ സ്റ്റണ്ടും കിടിലന്‍ ഡയലോഗുകളുമുള്ള മാസ് എന്‍റര്‍ടെയ്നറുകള്‍ എക്കാലവും മെഗാഹിറ്റുകള്‍ ആയിട്ടുമുണ്ട്. രണ്‍ജി പണിക്കരാണ് അത്തരം സിനിമകള്‍ക്ക് പിന്നിലെങ്കില്‍ ശൌര്യം പിന്നെയും കൂടുന്നു. കിംഗും ദുബായിയും രൌദ്രവുമെല്ലാം ആ തീച്ചൂട് അനുഭവിപ്പിച്ച സിനിമകളാണ്. അത്തരമൊരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് വിവരം.
 
മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു. ടി എസ് സുരേഷ്ബാബു തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. കുഞ്ഞച്ചന്‍ എന്ന മാസ് കഥാപാത്രമായി മമ്മൂട്ടി വീണ്ടും വരുന്ന സിനിമയുടെ തിരക്കഥ രണ്‍ജി പണിക്കരായിരിക്കും.
 
കോട്ടയം കുഞ്ഞച്ചന് തിരക്കഥയെഴുതിയത് ഡെന്നീസ് ജോസഫായിരുന്നു. രണ്ടാം ഭാഗം വരുമ്പോള്‍ ടി എസ് സുരേഷ്ബാബുവിന് എല്ലാ പിന്തുണയും നല്‍കി ഡെന്നീസ് ജോസഫ് ഉണ്ടാകും. എന്നാല്‍ തിരക്കഥ രണ്‍ജി പണിക്കര്‍ എഴുതട്ടെ എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചവരില്‍ ഒരാള്‍ ഡെന്നീസ് ആണെന്നും കേള്‍ക്കുന്നു.
 
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും കോട്ടയം കുഞ്ഞച്ചന്‍ 2. മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങളില്‍ ഏറ്റവും തലപ്പൊക്കമുള്ള അച്ചായനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ രണ്‍ജി പണിക്കരുടെ തീ പാറുന്ന ഡയലോഗുകള്‍ സിനിമയുടെ മൂര്‍ച്ച കൂട്ടും. മാത്രമല്ല, ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടി തോക്കെടുത്തുള്ള ചില ആക്ഷന്‍ സീക്വന്‍സുകള്‍ ഈ സിനിമയിലുണ്ടാകുമെന്നും കേള്‍ക്കുന്നു. 
 
എന്തായാലും ചങ്കൂറ്റത്തിന്‍റെ അവസാന വാക്കായ കുഞ്ഞച്ചന്‍ വീണ്ടും വരുമ്പോള്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments