Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയില്ല, ദുല്‍ക്കറുണ്ട്; മോഹന്‍ലാല്‍ ഇല്ല, ഫഹദ് ഉണ്ട് - പിന്നെ വേതാളവും സിദ്ദാര്‍ത്ഥ് അഭിമന്യുവും!

മമ്മൂട്ടിയില്ല, ദുല്‍ക്കറുണ്ട്; മോഹന്‍ലാല്‍ ഇല്ല, ഫഹദ് ഉണ്ട് - പിന്നെ വേതാളവും സിദ്ദാര്‍ത്ഥ് അഭിമന്യുവും!
, വ്യാഴം, 3 ഓഗസ്റ്റ് 2017 (16:28 IST)
ഒരു സംവിധായകന്‍ ആഗ്രഹിച്ചാല്‍ ഇന്ത്യയിലെ ഏത് താരവും ഡേറ്റ് നല്‍കും. അത് മണിരത്നം എന്ന സംവിധായകനാണ്. അദ്ദേഹം ആഗ്രഹിക്കുന്ന താരം എത്ര ഡേറ്റുകള്‍ വേണമെങ്കിലും നല്‍കാന്‍ തയ്യാറുള്ള അവസ്ഥ. മണിരത്നത്തിന്‍റെ എത്ര ചിത്രം പരാജയപ്പെട്ടാലും ആ മാര്‍ക്കറ്റ് വാല്യു എപ്പോഴും നിലനില്‍ക്കും. കാരണം, ഏത് അഭിനേതാവിനും അറിയാം - മണിരത്നം മണിരത്നമാണെന്ന്!
 
‘കാട്ര് വെളിയിടൈ’ എന്ന കഴിഞ്ഞ സിനിമ പരാജയപ്പെട്ടതിന് ശേഷം മണിരത്നം ചെയ്യുന്ന അടുത്ത സിനിമ ഏതായിരിക്കും എന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ച. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍‌മാരാക്കി ഒരു ആക്ഷന്‍ ത്രില്ലറിനാണ് മണിരത്നം ഒരുങ്ങുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി രാഷ്ട്രീയക്കാരനായും മോഹന്‍ലാല്‍ ബിസിനസുകാരനായും എത്തുമെന്നായിരുന്നു വിവരം.
 
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മണിരത്നത്തിന്‍റെ പുതിയ പ്രൊജക്ടില്‍ നാല് നായകന്‍‌മാര്‍ ഉണ്ട് എന്നാണ്. അതില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇല്ല. ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി എന്നിവരാണ് മണിരത്നത്തിന്‍റെ പുതിയ സിനിമയിലെ നായകന്‍‌മാര്‍.
 
ഇതില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും മണിരത്നം ചിത്രത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ഓകെ കണ്മണിയില്‍ ദുല്‍ക്കറായിരുന്നു നായകന്‍. അരവിന്ദ് സ്വാമി പിന്നെ മണിരത്നത്തിന്‍റെ കണ്ടെത്തലാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. മണിരത്നം തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിക്രം വേദയിലെ വേദയ്ക്ക് ശേഷം വിജയ് സേതുപതിക്കും തനി ഒരുവനിലെ സിദ്ദാര്‍ത്ഥ് അഭിമന്യുവിന് ശേഷം അരവിന്ദ് സ്വാമിക്കും മിന്നിത്തിളങ്ങാന്‍ ലഭിക്കുന്ന അവസരമാണ് ഇത്.
 
മദ്രാസ് ടാക്കീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം എ ആര്‍ റഹ്മാനാണ്. ഛായാഗ്രഹണം സന്തോഷ് ശിവന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഓട്ടോക്കാരനെ തന്നോട് ചേര്‍ത്തി നിര്‍ത്തി മമ്മൂക്ക അഞ്ചാറ് സെല്‍‌ഫി എടുത്തു, ഫോര്‍ട്ട് കൊച്ചി തന്നെ നിശബ്ദമായ നിമിഷം! - ഒരനുഭവക്കുറിപ്പ്