Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച നടന്‍ ജോജു ജോര്‍ജ്, മികച്ച നടി റിമ കല്ലിങ്കല്‍, സിനിമ നായാട്ട്

മികച്ച നടന്‍ ജോജു ജോര്‍ജ്, മികച്ച നടി റിമ കല്ലിങ്കല്‍, സിനിമ നായാട്ട്

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (13:59 IST)
ഡിയോരമ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ തിളങ്ങി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്'. മികച്ച സിനിമയ്ക്കുള്ള സില്‍വര്‍ സ്പാരോ പുരസ്‌കാരവും മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നായാട്ടിന്.
 
മികച്ച നടനുള്ള ചിത്രത്തിലെ അഭിനയത്തിലൂടെ പുരസ്‌കാരം ജോജുജോര്‍ജാണ് സ്വന്തമാക്കിയത്. മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിം ആണ് നായാട്ട്.
 
 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന സിനിമയിലെ അഭിനയത്തിന് റിമ കല്ലിങ്കല്ലിനാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.
 
 ഗിരിഷ് കാസര്‍വള്ളി, മനീഷ കൊയ്രാള, സുരേഷ് പൈ, സുദീപ് ചാറ്റര്‍ജീ, സച്ചിന്‍ ചാറ്റെ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സല്‍മാന്‍ ഖാന്റെ മുഖത്തടിച്ച് പെണ്‍കുട്ടി; താരം തിരിച്ച് ചെയ്തത് ഇങ്ങനെ