Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടിയഴിച്ചിട്ട് പുറം തിരിഞ്ഞിരിക്കുന്ന ആ താരം ആരാണ്?

വീരത്തിന്‍റെ ആദ്യലുക്ക് പോസ്റ്ററില്‍ പുറം തിരിഞ്ഞിരിക്കുന്ന സൂപ്പര്‍താരം ആര്?

Jayaraj
, വ്യാഴം, 18 ഓഗസ്റ്റ് 2016 (20:53 IST)
ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘വീരം’ ഷേക്സ്‌പിയറിന്‍റെ മാക്ബത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന കഥയാണ്. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ചിത്രം പുറത്തിറങ്ങും.
 
ബോളിവുഡ് സൂപ്പര്‍താരം കുനാല്‍ കപൂറാണ് ചിത്രത്തില്‍ നായകനാകുന്നത്. യുദ്ധഭൂമിയില്‍ കുനാല്‍ കപൂര്‍ പുറം തിരിഞ്ഞുനില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ കേരളത്തിന്‍റെ പശ്ചാത്തലമാണ് സിനിമയ്ക്ക് സ്വീകരിച്ചിട്ടുള്ളത്.
 
ചന്തു ചേകവര്‍ എന്ന യോദ്ധാവായാണ് കുനാല്‍ കപൂര്‍ അഭിനയിക്കുന്നത്. കളരിപ്പയറ്റില്‍ പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ചന്തു ചേകവരെ അവതരിപ്പിക്കാന്‍ കുനാല്‍ തയ്യാറായത്.
 
ജയരാജ് തന്നെയാണ് വീരത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ജയരാജിന്‍റെ നവരസ പരമ്പരയുടെ ഭാഗമായാണ് വീരം തയ്യാറാക്കിയിരിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ഹോളിവുഡ് മ്യുസീഷ്യന്‍ ജെഫ് റോണയാണ്. 
 
ലോകമെങ്ങും അംഗീകാരം നേടിയ ഒറ്റാലിന് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വീരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാക്ഷിയുടെ മെഡല്‍ നേട്ടത്തെ പരിഹസിച്ച പാക് പത്രവര്‍ത്തകന് ബിഗ്‌ബി ഒരു സമ്മാനം നല്‍കി; പാകിസ്ഥാനെ കുത്തിനോവിക്കുന്ന മറുപടിയുമായി അമിതാഭ് ബച്ചൻ