Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുരളിച്ചേട്ടനാണ് പ്രണവിന്റെ ഗെറ്റപ്പ് റഫറന്‍സ്,മുരളി എന്നാണ് അപ്പുവിന്റെ ക്യാരക്റ്ററിന്റെ പേരെന്ന് വിനീത് ശ്രീനിവാസന്‍

Varshangalkku Shesham

കെ ആര്‍ അനൂപ്

, വെള്ളി, 5 ഏപ്രില്‍ 2024 (16:45 IST)
വര്‍ഷങ്ങള്‍ക്കുശേഷം റിലീസിന് കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഏപ്രില്‍ 11 പ്രണവ് മോഹന്‍ലാലിന്റെയും ധ്യാന്‍ ശ്രീനിവാസിന്റെയും ആരാധകര്‍ ആഘോഷമാക്കും. നടന്‍ മുരളിയായിരുന്നു പ്രണവിന്റെ ഗെറ്റപ്പ് റഫറന്‍സ് എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. അതുപോലെ ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും സംവിധായകന്‍ റഫറന്‍സ് എടുത്തിട്ടുണ്ട്. പ്രണവിന്റെ കഥാപാത്രത്തിന്റെ പേരും മുരളി എന്നാണ്. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയാണ്.
  
'വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തില്‍ നടന്‍ മുരളി ആയിരുന്നു പ്രണവിന്റെ ഗെറ്റ് അപ് റഫറന്‍സ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും റെഫറന്‍സുകള്‍ എടുത്തിട്ടുണ്ട്. ചമ്പക്കുളം തച്ചന്റെ ഷൂട്ടിന്റെ സമയത്ത് റെയ്ബാന്‍ ഹോട്ടലില്‍ നമ്മള്‍ താമസിക്കുമ്പോള്‍ ദൂരെ നിന്ന് കവിത പാടിക്കൊണ്ട് വരുന്ന മുരളിച്ചേട്ടന്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. ജുബ്ബയും മുണ്ടും തോള്‍സഞ്ചിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എന്റെ മനസില്‍ അതായിരുന്നു പ്രണവിനെക്കുറിച്ചുള്ള ചിത്രം. കാറ്റില്‍ ആടിപ്പോവുന്ന ഒരു മനുഷ്യന്‍. മുരളിച്ചേട്ടന്റെ പേര് തന്നെയാണ് അപ്പുവിന് ഇട്ടിട്ടുള്ളത്. മുരളി എന്നാണ് അപ്പുവിന്റെ ക്യാരക്റ്ററിന്റെ പേര്',-വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവ് നന്നായി പുകവലിക്കുന്ന ഒരാളാണ്, ഏട്ടനെ കാണാതെ മാറി നിന്ന് സിഗരറ്റ് വലിക്കുന്ന ധ്യാനും, ഇത് രണ്ടാളും അറിയാതെ 'വര്‍ഷങ്ങള്‍ക്കുശേഷം' പോസ്റ്റര്‍ ആയ കഥ !