Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെര്‍സല്‍ 150 കോടിയിലേക്ക്, ബോക്സോഫീസ് രാജാവ് വിജയ്!

മെര്‍സല്‍ 150 കോടിയിലേക്ക്, ബോക്സോഫീസ് രാജാവ് വിജയ്!
, തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (21:12 IST)
അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ തമിഴ് ബോക്സോഫീസ് ഭരിക്കുകയാണ്. ഇതിനകം തന്നെ 100 കോടി ക്ലബില്‍ കടന്ന ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 150 കോടി കളക്ഷന്‍ നേടുമെന്നാണ് വിവരം. 
 
ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 107 കോടി കളക്ഷന്‍ നേടിയ മെര്‍സല്‍ ഈ വാരം തന്നെ 150 കോടി കടക്കും. യുകെയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. 
 
അമേരിക്കയില്‍ കമല്‍ഹാസന്‍റെ വിശ്വരൂപം സൃഷ്ടിച്ച റെക്കോര്‍ഡ് തകര്‍ത്ത് മെര്‍സല്‍ മുന്നേറുകയാണ്. തമിഴ് വംശജര്‍ ഏറെയുള്ള മലേഷ്യയില്‍ മെര്‍സല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
 
മെര്‍സലിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം ഗുണമായെന്നാണ് വിലയിരുത്തല്‍. ചിത്രം കാണേണ്ടെന്ന് കരുതിയിരുന്നവര്‍ പോലും ഇപ്പോള്‍ സിനിമയ്ക്ക് തള്ളിക്കയറുകയാണ്. മറ്റ് താരങ്ങളുടെ ആരാധകരും വിജയ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് സിനിമ വന്‍ ഹിറ്റാക്കി മാറ്റിയിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പറവയിലെ ആ രംഗം സൗബിന്റെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചതാണ്!