Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനെ കാത്ത് 30 സിനിമകള്‍, പക്ഷേ പുലിമുരുകന്‍റെ സംവിധായകനോട് ‘നോ’ പറയില്ല!

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു!

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (15:57 IST)
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍, വൈശാഖിന്‍റെ സംവിധാനത്തില്‍, പുലിമുരുകനും മേലെ നില്‍ക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രം. അത് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ മാത്രം സ്വപ്നമല്ല, മോഹന്‍ലാലിന്‍റെ തന്നെ സ്വപ്നമാണ്. മോഹന്‍ലാലിന്‍റെ ഡേറ്റ് കാത്ത് മുപ്പതോളം പ്രൊജക്ടുകള്‍ നില്‍ക്കുന്നുണ്ട്. ഈ തിരക്കിനിടയിലും ഒരു വൈശാഖ് ചിത്രത്തിന് മോഹന്‍ലാല്‍ ഉടന്‍ തന്നെ സമയം കണ്ടെത്തുമെന്ന് സൂചന.
 
ഇതിനോടകം തന്നെ വൈശാഖ് ഒരു കഥ മോഹന്‍ലാലിനോട് പറയുകയും മോഹന്‍ലാലിന് അത് വളരെ ഇഷ്ടമാകുകയും ചെയ്തത്രേ. പുലിമുരുകന്‍റെ റിലീസിന് മുമ്പാണ് പുതിയ കഥ വൈശാഖ് മോഹന്‍ലാലിനോട് പറഞ്ഞത്. ആവേശത്തിലായ മോഹന്‍ലാല്‍ ഉടന്‍ തന്നെ ഈ പ്രൊജക്ട് സാധ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചതായും അറിയുന്നു.
 
പുലിമുരുകന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായതോടെ മോഹന്‍ലാല്‍ - വൈശാഖ് - ഉദയ്കൃഷ്ണ ടീമിന്‍റെ പുതിയ പ്രൊജക്ടിന് മേലുള്ള പ്രതീക്ഷ റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തുടങ്ങാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം. ഷാജി തന്നെയായിരിക്കും ക്യാമറാമാനെന്നും അറിയുന്നു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments