Webdunia - Bharat's app for daily news and videos

Install App

കോമഡി താരത്തിന്റെ നായികയായി സായി പല്ലവി!

മലർ മിസ് തമിഴിലേക്ക്, നായകൻ സന്താനം!

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (15:16 IST)
അൽഫോൺസ് പുത്രൻ പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് സമ്മാനിച്ച മൂന്ന് ചിത്രശലഭങ്ങളിൽ ഒന്നാണ് മലർ അഥവാ സായി പല്ലവി. ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യൻ യുവതയുടെ നെഞ്ചിൽ ഇടം പിടിച്ച നടിയാണ് സായി പല്ലവി. പ്രേമത്തിലെ മലർ മിസിനെ തമിഴകവും കേരളവും ഒരുപോലെയാണ് സ്വീകരിച്ചത്. 
 
പ്രേമത്തിനു ശേഷം ദുൽഖർ സൽമാന്റെ കൂടെ കലി എന്ന ചിത്രത്തിലും മികച്ച റോൾ തന്നെയായിരുന്നു സായി പല്ലവിക്ക് ലഭിച്ചത്. അടുത്ത പടമേതെന്ന ചോദ്യത്തിന് ഏകദേശം ഉത്തരമായിരിക്കുന്നു. സായി പല്ലയിടെ മൂന്നാമത്തെ സിനിമയിലൂടെ താരം തമിഴിലേക്കും ചേക്കേറുന്നുവെന്നാണ് പുതിയ വിവരം. അതും കോമഡി താരം സന്താനത്തിന്റെ നായികയായി.
 
സന്താനത്തെ നായകനാക്കി ശെല്വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സായി പല്ലവിയാണ് നായിക എന്നാണ് പുതിയ റിപോർട്ടുകൾ. വിഷയവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ താരത്തെ സമീപിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ സായി പല്ലവി മറുപടി നൽകുമത്രെ. സംഭവം നടന്നാൽ സായി പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. പതിവ് പോലെ സന്താനത്തിന്റെ കോമഡി ചിത്രമല്ല ഇതെന്നതും പ്രതീക്ഷ ഉളവാക്കുന്നുണ്ട്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments