Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്‍റെ ഓണച്ചിത്രം - വില്ലന്‍ !

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (15:58 IST)
ഈ വര്‍ഷം മോഹന്‍ലാലിന്‍റെ ഓണച്ചിത്രം ‘വെളിപാടിന്‍റെ പുസ്തകം’ അല്ല. അത് ‘വില്ലന്‍’ ആണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തേ ജൂലൈ 21ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സിനിമ ഓണം റിലീസായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
വില്ലന്‍ ഓഗസ്റ്റ് അവസാനം ഓണം റിലീസ് ആയി പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടന്നുവരികയാണ്. ധാരാളം വി എഫ് എക്സ് രംഗങ്ങള്‍ ഈ ആക്ഷന്‍ ത്രില്ലറിലുണ്ട്. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും സാങ്കേതികമേന്‍‌മയുള്ള ചിത്രങ്ങളില്‍ ഒന്നായിരിക്കും വില്ലന്‍. മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.
 
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍‌ഡ്‌മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയാണ് മറ്റ് മൂന്ന് ചിത്രങ്ങള്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള വൈഡ് റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയ്ക്കായി ആലോചിക്കുന്നത്. ബാഹുബലി2, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടേതിനേക്കാള്‍ വലിയ റിലീസായിരിക്കും ഈ സിനിമയ്ക്ക് കേരളത്തില്‍ ഉണ്ടാവുക.
 
കേരളത്തിന് പുറത്തും വമ്പന്‍ റിലീസിനാണ് റോക്‍ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ഈ സിനിമ തയ്യാറെടുക്കുന്നത്. വിശാലിന്‍റെയും ഹന്‍‌സികയുടെയും ശ്രീകാന്തിന്‍റെയും റാഷി ഖന്നയുടെയുമൊക്കെ സാന്നിധ്യം മറ്റ് സംസ്ഥാനങ്ങളിലെ മികച്ച വിപണനത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
 
മാത്യു മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ വില്ലനില്‍ അഭിനയിക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. 8കെ റെസല്യൂഷനില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് വില്ലന്‍. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments