Webdunia - Bharat's app for daily news and videos

Install App

കാത്തിരുന്നത് സംഭവിക്കുന്നു, എഡ്ഡിയും മൈക്കിള്‍ കുരുവിളയും ഏറ്റുമുട്ടും - ഒരേ ദിവസം!

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (15:14 IST)
മമ്മൂട്ടിയുടെ എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണും മോഹന്‍ലാലിന്‍റെ മൈക്കിള്‍ ഇടിക്കുളയും ഏറ്റുമുട്ടുന്നു. പൂജയ്ക്കാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യില്ലെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും പുതിയ വിവരം അനുസരിച്ച് രണ്ടുചിത്രങ്ങളും ഒരു ദിവസം തന്നെ പ്രദര്‍ശനത്തിനെത്തും.
 
രണ്ടു ചിത്രങ്ങളിലും നായകന്‍‌മാര്‍ കോളജ് പ്രൊഫസര്‍മാരാണ് എന്നതാണ് പ്രത്യേകത. കാമ്പസിലുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി പ്രിന്‍സിപ്പലിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കോളജില്‍ ചാര്‍ജെടുക്കുന്നവരാണ് ഈ നായകന്‍‌മാര്‍ എന്ന സമാനതയും ഉണ്ട്.
 
ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകവും ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസുമാണ് ഒരുമിച്ചെത്തി അങ്കം ആരംഭിക്കാനൊരുങ്ങുന്നത്. രണ്ടുചിത്രങ്ങളും ഒന്നാന്തരം എന്‍റര്‍ടെയ്നറുകളാണ്.
 
മമ്മൂട്ടിച്ചിത്രമായ മാസ്റ്റര്‍പീസ് നേരത്തേ തന്നെ പൂജ റിലീസായി തീരുമാനിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്‍റെ പുസ്തകം ഓണം റിലീസായാണ് പ്ലാന്‍ ചെയ്തിരുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ വെളിപാടിന്‍റെ പുസ്തകം ഓണത്തിന് പ്രദര്‍ശനത്തിനെത്താന്‍ അസൌകര്യം നേരിട്ടു. അതോടെയാണ് റിലീസ് പൂജ സമയത്തേക്ക് മാറ്റിയത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments