Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാമൂഴത്തില്‍ മമ്മൂട്ടി അഭിനയിക്കില്ല!

രണ്ടാമൂഴത്തില്‍ മമ്മൂട്ടി അഭിനയിക്കില്ല!
, ചൊവ്വ, 18 ഏപ്രില്‍ 2017 (15:54 IST)
എം ടിയുടെ രണ്ടാമൂഴം 1000 കോടി ബജറ്റില്‍ മലയാളത്തില്‍ സിനിമയാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുകയാണല്ലോ. ഈ സിനിമയിലെ താരങ്ങളെ സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമസേനനായി എത്തും. മഞ്ജു വാര്യരായിരിക്കും നായിക. മമ്മൂട്ടി ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമോ?
 
കര്‍ണന്‍, ദുര്യോധനന്‍, യുധിഷ്ഠിരന്‍ തുടങ്ങി ഈ പ്രൊജക്ടില്‍ മമ്മൂട്ടിക്ക് അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ‘മഹാഭാരതം’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.
 
മമ്മൂട്ടി കര്‍ണനായി അഭിനയിക്കുന്ന, മധുപാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ദുര്യോധനനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ദളപതിയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 
 
രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി ഭീമം എന്ന നാടകമൊരുക്കിയപ്പോള്‍ അതില്‍ ഭീമനായത് മമ്മൂട്ടിയായിരുന്നു. എന്തായാലും രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചാലും മമ്മൂട്ടി അത് സ്വീകരിക്കില്ല എന്നുറപ്പ്.
 
അതേസമയം, രണ്ടാമൂഴത്തിന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി വീണ്ടും പൊലീസ്, ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലര്‍; വേട്ടൈയാട് വിളയാട് സ്റ്റൈല്‍ !