Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമേഷ് പിഷാരടി സംവിധായകനാകുന്നു; സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം - അപ്പോള്‍ നായകന്‍ ?

Ramesh Pisharody
, ബുധന്‍, 28 ജൂണ്‍ 2017 (19:06 IST)
സ്റ്റേജ് ഷോകളിലും മിനി സ്‌ക്രീനിലും ഹാസ്യത്തിന്റെ പുത്തന്‍ രൂപങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച രമേഷ് പിഷാരടി സംവിധായകനാകുന്നു. സിദ്ധിഖ്, ലാല്‍, നാദിര്‍ഷാ തുടങ്ങിയവരെല്ലാം കോമഡി താരങ്ങളായ ശേഷമായിരുന്നു സംവിധാനത്തില്‍ എത്തിയത്. ഇതോടെ ആ പട്ടികയിലേക്കാണ് പിഷാരടിയും എത്തുന്നത്. 
 
അതേസമയം, ഏതുചിത്രമാണെന്നോ നായകനോ മറ്റു താരങ്ങളോ ആരാണെന്നതോ തുടങ്ങിയ വെളിപ്പെടുത്തലുകള്‍ പിഷാരടി നടത്തിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുകയെന്നും ജയറാമായിരിക്കും ചിത്രത്തിലെ നായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാനോ നിഷേധിക്കാനോ പിഷാരടി ഇതുവരെയും തയ്യാറായിട്ടില്ല. പത്തു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയിലായിരുന്നു രമേഷ് പിഷാരടി അവസാനം അഭിനയിച്ചത്. 
 
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം പിഷാരടി ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി - ഹരിഹരന്‍ ചിത്രം വരുന്നു, മെഗാസ്റ്റാര്‍ 5 മാസത്തെ ഡേറ്റ് നല്‍കി ?