Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമലീല 20 കോടി കടന്നു, അരുണ്‍ ഗോപിയുടെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ !

രാമലീല 20 കോടി കടന്നു, അരുണ്‍ ഗോപിയുടെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ !
, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (15:25 IST)
ദിലീപ് നായകനായ രാമലീല മെഗാഹിറ്റ്. ചിത്രത്തിന്‍റെ കളക്ഷന്‍ 20 കോടി കടന്നതായാണ് വിവരം. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ദിലീപിന്‍റെ കരിയറിലെയും മഹാവിജയങ്ങളില്‍ ഒന്നായി മാറുകയാണ്.
 
അതേസമയം, അരുണ്‍ ഗോപിയുടെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് ഏറ്റവും പുതിയ വിവരം. ടോമിച്ചന്‍ മുളകുപാടം തന്നെ ചിത്രം നിര്‍മ്മിക്കും. ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നാണ് സൂചന.
 
പുലിമുരുകന് പിന്നാലെ ടോമിച്ചന്‍ നിര്‍മ്മിച്ച രാമലീല ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് വമ്പന്‍ വിജയം നേടിയെടുത്തത്. ചിത്രം അധികം വൈകാതെ 50 കോടി ക്ലബിലെത്തും. 2 കണ്‍‌ട്രീസിന് ശേഷം ദിലീപിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമായി രാമലീല മാറിയിരിക്കുകയാണ്.
 
രാമലീലയുടെ തകര്‍പ്പന്‍ വിജയം നല്‍കിയ ആവേശത്തിലാണ് ടോമിച്ചനും അരുണ്‍ ഗോപിയും അടുത്ത പ്രൊജക്ടിലേക്ക് കടക്കുന്നത്. ഇരുവരും മോഹന്‍ലാലുമായി പുതിയ ചിത്രത്തിന്‍റെ ആദ്യചര്‍ച്ച നടത്തി. ഒരു തകര്‍പ്പന്‍ മാസ് ചിത്രം തന്നെയാണ് അരുണ്‍ ഗോപിയുടെ അടുത്ത സിനിമയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്റ്റര്‍ പീസ് വെറുതെ വന്നുപോകാനുള്ള പടമല്ല; ഉത്സവത്തിന് കൊടിയേറുമ്പോള്‍ വരും, പിന്നെ അതുതന്നെ ഉത്സവമാകും!