ലൈംഗിക ബന്ധത്തിനിടെ കങ്കണയുടെ ശബ്ദമുയര്‍ന്നത് പണിയായി !
ലൈംഗിക ബന്ധത്തിനിടെ കങ്കണയുടെ ശബ്ദമുയര്‍ന്നു; എന്നാല്‍ അത് പണിയായോ? !
അമിതമായ ലൈംഗികത പ്രദര്‍ശിപ്പിച്ചെന്ന കാരണത്താലാല്‍ കങ്കണ റാണാവതിന്റെ പുതിയ സിനിമയായ സിമ്രാന് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ടിമാറ്റല്‍. ഏതാണ്ട് പത്തോളം സ്ഥലത്ത് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കത്രിക വെച്ചതായി റിപ്പോര്‍ട്ടുണ്ട്.
സിനിമയിലെ ചില അശ്ലീല വാക്കുകള്‍, കങ്കണയുടെ അമിതമായ ശബ്ദം തുടങ്ങിയവയാണ് വെട്ടിമാറ്റിയത്. ലൈംഗിക ബന്ധത്തിനിടെയുള്ള കങ്കണയുടെ അശ്ലീല ശബ്ദമാണ് വെട്ടിമാറ്റിയത്. സിനിമയില്‍ യഥാര്‍ഥത്തില്‍ അത്തരമൊരു ശബ്ദത്തിന്റെ ആവശ്യമില്ലെന്നും അത് ആളുകളെ വഴിതെറ്റിക്കുമെന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച വിവരം ഡെക്കാന്‍ ക്രോണിക്കലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡയരക്ടര്‍ ഹന്‍സാല്‍ മെഹ്തയുടെ സിനിമയാണ് സിമ്രാന്‍. സിനിമയിലെ ലൈംഗിക അതിപ്രസരം റിലീസിന് മുന്നേ സംസാരവിഷയമായിരുന്നു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് കത്രികവെച്ചതോടെ പ്രേക്ഷകരില്‍ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.