Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ചിത്രമാണെങ്കിലും രക്ഷയില്ല; ഭൈരവ കേരളത്തില്‍ തകര്‍ന്നടിഞ്ഞു!

ഇളയദളപതിയോട് ആരാധനയുണ്ട്, പക്ഷേ ഭൈരവ കേരളത്തില്‍ തകര്‍ന്നു!

വിജയ് ചിത്രമാണെങ്കിലും രക്ഷയില്ല; ഭൈരവ കേരളത്തില്‍ തകര്‍ന്നടിഞ്ഞു!
, ബുധന്‍, 25 ജനുവരി 2017 (16:17 IST)
മലയാള സിനിമകളൊന്നും പ്രദര്‍ശിപ്പിക്കാതെ അനിശ്ചിതകാല സമരം തുടര്‍ന്നപ്പോള്‍ ആ സമരം പൊളിച്ചുകൊണ്ട് കേരളത്തില്‍ 200ലധികം തിയേറ്ററുകളിലാണ് ഇളയദളപതി വിജയ് നായകനായ ‘ഭൈരവ’ റിലീസ് ചെയ്തത്. മലയാളികളുടെ വിജയ് പ്രേമം അത്രയ്ക്ക് അസ്ഥിക്ക് പിടിച്ചതാണ്. എന്നാല്‍ ആ ആരാധനയ്ക്കും ഭൈരവയെ രക്ഷിക്കാനായില്ല. ഭരതന്‍ സംവിധാനം ചെയ്ത ഈ മസാല എന്‍റര്‍ടെയ്നര്‍ കേരളത്തില്‍ തകര്‍ന്നടിഞ്ഞു.
 
സമീപകാലത്ത് കേരളക്കരയില്‍ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഭൈരവയ്ക്ക് ഉണ്ടായിരിക്കുന്നത്. റിലീസായി ആദ്യ മണിക്കൂറുകളില്‍ തന്നെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമാണ് പ്രചരിച്ചത്. ഏത് വലിയ താരമാണെങ്കിലും സിനിമ കൊള്ളില്ലെങ്കില്‍ നിഷ്കരുണം തള്ളിക്കളയുന്ന മലയാളികള്‍ ഭൈരവയെയും കൈവിട്ടു.
 
മാത്രമല്ല, സമരം തീര്‍ന്നതോടെ ജോമോന്‍റെ സുവിശേഷങ്ങളും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും പ്രദര്‍ശനത്തിനെത്തി. ഇവ രണ്ടും പ്രേക്ഷകരെ മികച്ച രീതിയില്‍ ആകര്‍ഷിച്ചത് ഭൈരവയ്ക്ക് ഇരട്ടപ്രഹരമായി. ഭൈരവ കളിക്കുന്ന തിയേറ്ററുകള്‍ പലതും പടം മാറ്റി മുന്തിരിവള്ളികള്‍ക്കും ജോമോനും ഇടം കൊടുത്തു.
 
ഈയാഴ്ച ഷാരുഖ് ഖാന്‍റെ റായീസ്, ഹൃത്വിക് റോഷന്‍റെ കാബില്‍, സൂര്യയുടെ സിങ്കം 3 എന്നിവ കൂടി എത്തുന്നതോടെ ഭൈരവയുടെ അന്തിമവിധിയെഴുത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
വിജയ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഭൈരവ തമിഴ്നാട്ടില്‍ മികച്ച കളക്ഷന്‍ നേടുമ്പോഴാണ് കേരളത്തില്‍ പിടിച്ചുനില്‍ക്കാന്‍ വഴിയില്ലാതെ ദയനീയാവസ്ഥയെ നേരിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യന്‍ - ശ്രീനി ടീമിന്‍റെ ‘പുതിയ സന്ദേശം’; മോഹന്‍ലാല്‍ നായകന്‍ !