വീണ്ടും സിനിമാ സമരം; സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിന്നും ബാഹുബലി ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിച്ചു
മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു
സംസ്ഥാനത്തെ എല്ലാ മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിന്നും ബാഹുബലിയും പുതിയ മലയാള ചിത്രങ്ങളും പിന്‍വലിച്ചു. തിയേറ്റർ വിഹിതത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സിനിമകള്‍ പിന്‍വലിച്ചത്. നിർമാതാക്കളും വിതരണക്കാരും മൾട്ടിപ്ലക്സുകൾക്ക് സിനിമകൾ നൽകില്ലെന്ന് അറിയിച്ചു. ലാഭവിഹിതം എ ക്ലാസ് തിയറ്ററുകളുടെതിന് തുല്യമാക്കണമെന്ന ആവശ്യമാണ് നിര്‍മ്മാതാക്കളും വിതരണക്കാരും മുന്നോട്ട് വെച്ചത്.
എ ക്സാസ് തിയറ്ററുകളില്‍ നിന്ന് വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ലഭിക്കുന്ന ലാഭവിഹിതം ആദ്യ ആഴ്ചയില്‍ 60 ശതമാനവും രണ്ടാം ആഴ്ചയില്‍ 55 ശതമാനവും മൂന്നാമാഴ്ചയില്‍ 50 ശതമാനവുമാണ്. അതേസമയം മള്‍ട്ടിപ്ലക്സിലാവട്ടെ ഇത് 50 ശതമാനം, 45 ശതമാനം, 40 ശതമാനം എന്ന നിരക്കിലാണ്. ഈ സ്ഥിതി മാറ്റണം എന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നത്.