Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയുടെ 'ജയ് ഭീം' കഥ പറഞ്ഞ് തീരാന്‍ 2 മണിക്കൂര്‍ 44 മിനിറ്റ്, ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

സൂര്യയുടെ 'ജയ് ഭീം' കഥ പറഞ്ഞ് തീരാന്‍ 2 മണിക്കൂര്‍ 44 മിനിറ്റ്, ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്

, ബുധന്‍, 6 ഒക്‌ടോബര്‍ 2021 (15:04 IST)
നടന്‍ സൂര്യയുടെ ജയ് ഭീം അടുത്തിടെയാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
 
2 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഉള്ളത്. എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ദീപാവലി റിലീസ് ആയി നവംബര്‍ 2ന് സിനിമ റിലീസ് ചെയ്യും.
സൂര്യയുടെ കരിയറിലെ 39-ാം സിനിമ കൂടിയാണിത്.കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ്.രജിഷ വിജയന്‍ നായികയായി വേഷമിടുന്നു.
 
ഒരുത്തന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍.മണികണ്ഠനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജും മലയാളി നടി ലിജോമോള്‍ ജോസും ഈ ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് സന്തോഷ വാർത്ത: ഹൗസ് ഓഫ് ദ ഡ്രാഗൺ ടീസർ പുറത്ത്