‘അന്ന് ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്‘; വെളിപ്പെടുത്തലുമായി നടി

ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്‘; വെളിപ്പെടുത്തലുമായി നടി

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (08:46 IST)
ബോളിവുഡ് നായികമാരില്‍ കുട്ടികുറുമ്പ് വിടാത്ത നടിയാണ് ആലിയ ഭട്ട്. കുട്ടിത്തം തുളുമ്പുന്ന മുഖമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ ആളു പുലിയാണ്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ ആര്യ സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ മറ്റ് താരങ്ങളേപ്പോലെ തന്നെ ആലിയയും ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്. 
 
ആലിയ ഭട്ട് ഈ അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ ആത്മഹത്യയേക്കുറിച്ച് പോലും താന്‍ ചിന്തിച്ചു പോയ ആ നിമിഷത്തേക്കുറിച്ച് പറയുകയുണ്ടായി. തന്റെ സ്‌കൂള്‍ അനുഭവത്തേക്കുറിച്ച് ചോദിച്ചപ്പോഴാണ് ആലിയ ഇത് വ്യക്തമാക്കിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ട മത്സരത്തില്‍ തോറ്റ് പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല. ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു.
 
ആ നിമഷത്തില്‍ സ്വാന്തനവുമായി എത്തിയ ടീച്ചറിന്റെ വാക്കുകളാണ് ആലിയക്ക് പ്രചോദനമായത്. 'വിജയത്തെ ഇത്രകണ്ട് ശ്രേഷ്ഠമെന്ന് കരുതുന്ന നീ വിജയത്തിലെത്താന്‍ പരിശ്രമിക്കുന്നില്ലല്ലോ' എന്നായിരുന്നു ടീച്ചര്‍ ആലിയയോട് പറഞ്ഞത്. ആ വാക്കുകള്‍ തന്റെ മനസില്‍ ശരിക്കും പതിഞ്ഞു പോയെന്ന് ആലിയ പറയുന്നു. വിജയം യാന്ത്രികമല്ല അധ്വാനിച്ചാല്‍ മാത്രമേ അത് ഫലപ്രദമാകുകയൊള്ളുവെന്നും ആലിയ പറയുന്നു.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments