മമ്മൂട്ടിച്ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറി അമല്‍ നീരദ്, താല്‍പ്പര്യമില്ലായ്മ പ്രശ്നമെന്ന് സൂചന!

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (20:56 IST)
അമല്‍ നീരദരിന്‍റെ ആദ്യചിത്രം മമ്മൂട്ടി നായകനായ ബിഗ്ബി ആയിരുന്നു. ആ സിനിമ മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് സിനിമകളുടെ ഗണത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
 
അതിന് ശേഷം അമല്‍ നീരദ് മികച്ച കുറച്ച് സിനിമകള്‍ സംവിധാനം ചെയ്തു. കഴിഞ്ഞ വാരം വന്ന വലിയ വാര്‍ത്ത മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു എന്നായിരുന്നു.
 
‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന പ്രൊജക്ടിനെക്കുറിച്ചായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് ആ സിനിമ അമല്‍ നീരദ് ചെയ്യുന്നില്ല എന്നാണ്. കുറച്ചുകാലം മുമ്പ് ആ പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ചിന്ത ഇല്ലെന്നുമാണ് അമല്‍ നീരദ് വ്യക്തമാക്കിയിരിക്കുന്നത്.
 
എന്നാല്‍ അമല്‍ നീരദ് ഇല്ലെങ്കിലും കുഞ്ഞാലിമരയ്ക്കാര്‍ എന്ന പ്രൊജക്ട് ഓണില്‍ തന്നെയാണ്. ഗ്രേറ്റ്ഫാദറിന് ശേഷം ആഗസ്റ്റ് സിനിമാസിന്‍റെ മമ്മൂട്ടിച്ചിത്രം ആയിരിക്കും ഇത്. സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കും. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ. ഒരുപക്ഷേ, ശങ്കര്‍ രാമകൃഷ്ണന്‍ തന്നെ സംവിധായകന്‍റെ തൊപ്പിയും അണിഞ്ഞുകൂടായ്കയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments