Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്റെ ഇടത് കണ്ണിനു മാത്രമേ കാഴ്ചയുള്ളൂ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റാണ ദഗ്ഗുബാട്ടി

വലതുകണ്ണിന് കാഴ്ച്ചയില്ലെന്ന് ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി

Baahubali
, ചൊവ്വ, 2 മെയ് 2017 (15:27 IST)
ബാഹുബലി എന്ന ചിത്രം കണ്ടവര്‍ക്കെല്ലാം വളരെ പ്രിയപ്പെട്ട താരമാണ് റാണാ ദഗ്ഗുപതി. ചിത്രത്തിലെ പ്രതിനായകനായ ഭല്ലാലദേവന്റെ പ്രകടനം അതി ഗംഭീരമാക്കിയ റാണ നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരെയെല്ലാം ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ വലതുകണ്ണിന് കാഴ്ച്ചയില്ലെന്ന കാര്യം ഒരു ടിവി ഷോയ്ക്കിടെയാണ് റാണ വെളിപ്പെടുത്തിയത്. 
 
കുട്ടിക്കാലം മുതല്‍ തന്നെ എന്റെ വലതു കണ്ണിന് കാഴ്ച്ചയില്ല. എനിക്ക് ഇടത്തേ കണ്ണ് കൊണ്ട് മാത്രമേ കാണാന്‍ സാധിക്കൂ. നിങ്ങള്‍ കാണുന്ന എന്റെ ഈ വലതു കണ്ണ് മറ്റൊരാളുടേതാണ്. ഏതോ ഒരു നല്ല വ്യക്തി മരണാനന്തരം എനിക്ക് ദാനം തന്നതാണ് അത്. എന്നിട്ടും കാഴ്ച ലഭിച്ചില്ല. ഞാന്‍ എന്റെ ഇടത്തേ കണ്ണ് അടച്ചാല്‍ എനിക്കാരെയും കാണാന്‍ കഴിയില്ലെന്നും റാണ പറഞ്ഞു.
 
നമ്മളില്‍ പലര്‍ക്കും പലതരത്തിലുള്ള ശാരീരിക പോരായ്മകള്‍ ഉണ്ടായേല്ലും. എന്നാല്‍ അതിലൊന്നും നമ്മള്‍ തളര്‍ന്നു പോവാതെ ഉയര്‍ത്തെഴുന്നേല്‍ക്കണം. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് വലിയ പ്രതിസന്ധിയെയും മറികടക്കാന്‍ നമുക്ക് സാധിക്കുമെന്നും റാണ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ എന്റെ അദ്ധ്വാനത്തിന് ഫലമുണ്ടായി എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും ഹരിഹരനും - വീരഗാഥകള്‍ കാത്ത് മലയാളം!