Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതിവിധിയില്‍ സന്തോഷമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ്

കോടതിവിധിയില്‍ സന്തോഷമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ്
കോട്ടയം , ബുധന്‍, 1 ഏപ്രില്‍ 2015 (11:53 IST)
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ ക്ലിമിസ്.
 
സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം അംഗീകരിച്ച ഹൈകോടതി വിധിയില്‍ സന്തോഷവും സംതൃപ്തിയുണ്ട്. മദ്യനയം സര്‍ക്കാര്‍ ക്രിയാത്മകമായി നടപ്പിലാക്കണം. അതിനായുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മാര്‍ ക്ലിമിസ് പ്രതികരിച്ചു.
 
ഇതിനായി പ്രയത്നിച്ച കെ പി സി സി അധ്യക്ഷന്‍​വി എം സുധീരനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അഭിനന്ദിക്കുന്നു. തീരുമാനം പ്രായോഗിക തലത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതിന്​ മലങ്കരസഭയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam