ഭര്‍ത്താവില്ലാത്ത നേരത്ത്...

ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് ഭാര്യ....

സേതുപ്രദീപ് കേച്ചേരി

വ്യാഴം, 2 ജൂണ്‍ 2016 (19:34 IST)
ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇന്ദുമതി വീടിന്‍റെ മുന്‍‌വാതില്‍ പൂട്ടിയിടുക പതിവായിരുന്നു. ആരെങ്കിലും കോളിംഗ് ബെല്‍ അടിച്ചാല്‍ ലെന്‍സിലൂടെ നോക്കി ആരെന്ന് ഉറപ്പുവരുത്തുമെങ്കിലും വാതില്‍ തുറക്കാറുണ്ടായിരുന്നില്ല. ആരാണെങ്കിലും ഭര്‍ത്താവുള്ളപ്പോള്‍ വരട്ടേ എന്നാണ് ഇന്ദുമതിയുടെ നിലപാട്‌.
 
എന്നാല്‍ അന്ന്, അന്നുമാത്രം ആ നിലപാടില്‍ ഇന്ദുമതി അല്‍പ്പം ഇളവുവരുത്തി. കോളിംഗ് ബെല്‍ അടിച്ചത് അവളുടെ കാമുകന്‍ പ്രകാശായിരുന്നു.
 
പ്രകാശ് തിരിച്ചുപോയതിനുശേഷം ഇന്ദുമതി ഭര്‍ത്താവിന് ഫോണ്‍ ചെയ്തു. “ചേട്ടന്‍ എപ്പൊഴാ വരുക?” എന്ന് സ്നേഹപൂര്‍വ്വം അന്വേഷിച്ചു.
 
കാമുകിയുടെ മടിയില്‍ തലവച്ചുകിടന്നുകൊണ്ട് അയാള്‍ ഫോണില്‍ മന്ത്രിച്ചു - “നാളെ രാവിലെ”

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിവാഹശേഷവും നിങ്ങള്‍ ഇതൊക്കെ ചെയ്യാറുണ്ടോ? ഇതാക്കൊയാകാം അതിനുള്ള കാരണങ്ങള്‍