എന്തോ? അന്ന് പാടിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല! പാടിയില്‍ എന്നല്ല മൊത്തം ചെറുകുന്നം ദേശമാകെ കനത്ത ഇരുട്ടിലായിരുന്നു! ഇരുട്ടില്‍, നിലാവിന്റെ വെള്ളി വെളിച്ചത്തില്‍, ഇടതൂര്‍ന്ന് നില്‍ക്കുന്ന കേരവൃക്ഷങ്ങളുടെ മറപറ്റി അയാള്‍ മുന്നില്‍ കണ്ട ചെറുകുടിലിന്റെ വാതില്‍ തള്ളിത്തുറന്നു!
"ടാ"! എന്നൊരു അലര്‍ച്ചയാണ് ആദ്യം കേട്ടത്, പിന്നെ വല്യമ്മയുടെ കാത് പൊട്ടിക്കുന്ന തെറികളും! "വന്ന് വന്ന്... സ്വന്തം കുടീന്ന് തന്നെ മോട്ടിക്കുന്നോടാ തെണ്ടീ! നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ നായെ...."
വെളുക്കനെ ചിരിച്ച്, അന്തിക്ക്, വീര്യം കൂടിയ കള്ള് വിളമ്പിതന്ന ഷാപ്പ് അന്തോണിയെ മനസ്സില്‍ തെറി വിളിച്ച്, അയാള്‍ അടുത്ത ഇരയെ തേടി ഇറങ്ങി നടന്നു. അപ്പോഴും ഇടതൂര്‍ന്ന് നില്‍ക്കുന്ന കേരവൃക്ഷങ്ങള്‍, ഇരുട്ടില്‍ കനത്ത നിഴല്‍ വീഴ്ത്തുന്നുണ്ടായിരുന്നു!
(നിങ്ങള്‍ക്കും വെബ്‌ദുനിയയില്‍ എഴുതാം - വാര്‍ത്തകള്‍, ലേഖനങ്ങള്‍, കവിത, ചെറുകഥ തുടങ്ങി നിങ്ങളുടെ സൃഷ്‌ടികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുതരിക യൂണീക്കോഡില്‍ മാറ്റര്‍ അയച്ചുതരുവാന്‍ ശ്രദ്ധിക്കുക. ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്ടിന്റെ പേര് അറിയിക്കുക. രചനകള്‍ പ്രസിദ്ധീകരണയോഗ്യമാണോ എന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം വെബ്‌ദുനിയ എഡിറ്റോറിയല്‍ ടീമിനായിരിക്കും. പ്രസിദ്ധീകരിക്കുന്ന രചനകളില്‍ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തുന്നതായിരിക്കും)