ജനനി പുഷ്പിച്ചു
കളിനിലങ്ങള്‍
കുളിരണിഞ്ഞു
കാറ്റിന്‍ തലോടലില്‍
ഉടലാടകളുലഞ്ഞാടി
യാത്രത്തണുപ്പില്‍
നിന്‍ -
അര്‍ദ്ധനിമീലിത
നേത്രങ്ങള്‍
കൊയ്ത്തുപ്പാട്ടിന്
കാതോര്‍ത്തു.
അവ -
പഴമയുടെ വിളക്കായ്
നേരിന്‍റെ തുലാസില്‍
ചരിത്രമെഴുതി
സഹസ്രാബ്ദങ്ങള്‍ക്കുമുന്നില്‍
കൂമ്പിയിരിക്കുന്നു.
അളവിന്‍റെ നെറുകയില്‍
നീതിയുടെ
മൃതിരൂപങ്ങള്‍
തുടം, പടല്‍, തിലാന്‍
തിലാന്‍
ഒരു പ്രതീകമാണ്
നീതിയുടെ
ഗതകാല സമവാക്യം
തിലാന്‍ : നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തൂക്കമളക്കാന്‍ ഉപയോഗിച്ചിരുന്നു.
ഒരു തിലാന്‍ = 20 കിലോ