Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി നവ്യാനായരുടെ ജീവിതകുറിപ്പുകളുടെ പുസ്തകരൂപത്തില്‍ ‍- നവ്യരസങ്ങള്‍

നടി നവ്യാനായരുടെ ജീവിതകുറിപ്പുകളുടെ പുസ്തകരൂപത്തില്‍ ‍- നവ്യരസങ്ങള്‍
തിരുവനന്തപുരം , വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (11:08 IST)
PRO
വെള്ളിത്തിരയിലെ കഥാപാത്രങ്ങളിലൂടെ കേരളീയര്‍ക്കു പ്രിയങ്കരിയായ നടി നവ്യാനായരുടെ ജീവിതകുറിപ്പുകളുടെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.

നവ്യരസങ്ങള്‍ എന്ന പേരിലാണ് നവ്യയുടെ പുസ്തകം പുറത്തിറങ്ങുന്നത്. ‘പ്രകടനപരതയോ അവകാശവാദമോ ഒന്നുമില്ലാതെ ഒരു പെണ്‍കുട്ടി നമ്മോട് സംസാരിക്കുന്നു.അവളുടെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍, വിഹ്വലതകള്‍, സങ്കടങ്ങള്‍, പശ്ചാത്താപങ്ങള്‍, തമാശകള്‍ എല്ലാം നമ്മോടു പങ്കിടുന്നു'-നവ്യരസങ്ങളുടെ അവതാരികയില്‍ എഴുത്തുകാരി ചന്ദ്രമതി പറയുന്നു.

കുട്ടിക്കാലം മുതല്‍ തന്റെ ഡയറിയില്‍ കുറിച്ചിരുന്ന കഥകളും അനുഭവക്കുറിപ്പുകളുമാണ്‌ നവ്യരസങ്ങളിലൂടെ നവ്യ പങ്കുവയ്ക്കുന്നത്‌. സൃഷ്ടികളില്‍ ചിലത്‌ മുമ്പ്‌ ചില പ്രസിദ്ധീകരണങ്ങളില്‍ വന്നവയാണ്‌. ഓര്‍മകള്‍ അവസാനിക്കുന്നില്ല, ഇനിയും എഴുതിക്കൊണ്ടിരിക്കണമെന്നാണ്‌ ആഗ്രഹമെന്നും നവ്യ പറയുന്നു.

നവ്യരസങ്ങളുടെ പ്രകാശനം ഈ മാസം പത്തിന്‌ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഹാളില്‍ കവയിത്രി സുഗതകുമാരി സിനിമാതാരം മഞ്ജുവാര്യര്‍ക്കു നല്‍കി നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി ഡോഎം കെ മുനീര്‍ അധ്യക്ഷനായിരിക്കും.

Share this Story:

Follow Webdunia malayalam