Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലിനെക്കുറിച്ച് ഭാവദശരഥം, അവതാരിക എഴുതിയത് മമ്മൂട്ടി

ലാലിനെക്കുറിച്ച് ഭാവദശരഥം, അവതാരിക എഴുതിയത് മമ്മൂട്ടി
കോഴിക്കോട് , തിങ്കള്‍, 11 നവം‌ബര്‍ 2013 (11:38 IST)
PRO
നടന വൈഭവത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച മോഹന്‍ലാലിനെ കുറിച്ച് ഒരു പുസ്തകം കൂടി ആരാധകരുടെ മുന്നിലെത്തുന്നു. ഭാവദശരഥം എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെ കടന്നു പോയ ജീവിതവഴികളും അനുഭവങ്ങളും വരച്ചുകാട്ടുന്നു.

അവതാരിക എഴുതിയതിലൂടെ മമ്മൂട്ടിയും വായനാനുഭവം പങ്കുവെച്ചതിലൂടെ നടി മഞ്ജുവാര്യരും ഭാവദശരഥത്തിന്റെ ഭാഗമായി. ആയുര്‍വേദ ചികില്‍സയ്ക്കിടെ ലാലുമായി നടത്തിയ സുദീര്‍ഘ സംഭാഷണം പത്രപ്രവര്‍ത്തകനായ ഭാനുപ്രകാശാണ് പുസ്തകരൂപത്തിലേക്ക് മാറ്റിയത്.

മോഹന്‍ലാലിന്റെ ജീവിതം, അഭിനയിച്ച കഥാപാത്രങ്ങള്‍, രാഷ്ട്രീയം, സംഗീതം, എഴുത്ത്, ലഫ്റ്റ്‌നന്റ് കേണല്‍ പദവി, സുകുമാര്‍ അഴീക്കോടുമായുള്ള വിവാദം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലൂടെയും ഭാവദശരഥം കടന്നുപോകുന്നു.

മോഹന്‍ലാലിന്റെ സിനിമകളില്‍ നിന്നുള്ള അപൂര്‍വ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യ കോപ്പി പിണറായി വിജയനില്‍ നിന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ ഏറ്റുവാങ്ങി.

പുസ്തകം വിറ്റ് കിട്ടുന്ന തുക കോഴിക്കോട്ടെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ കൊളോബ്രേറ്റിംഗ് സെന്ററിന് നല്‍കും.ഒലീവ് പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Share this Story:

Follow Webdunia malayalam