വീണ്ടും മഞ്ജു വാര്യരുടെ ‘സല്ലാപം‘
തിരുവനന്തപുരം , ശനി, 5 ഒക്‌ടോബര്‍ 2013 (08:27 IST)
ജീവിതാനുഭവങ്ങളുടെ സല്ലാപവുമായി മഞ്ജു വാര്യരും സാഹിത്യ ലോകത്തേക്ക്. മഞ്ജു വാര്യരുടെ ആദ്യ പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, സംവിധായകന്‍ സിബി മലയിലിനു നല്‍കിയാണ് ഡിസി ബുക്‌സ് പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തത്.‘എന്നെങ്കിലും എന്റേതായ കുറേ അക്ഷരങ്ങള്‍, എന്റേതായി ഒരു പുസ്തകം സങ്കല്‍പ്പത്തില്‍ പോലും ഉണ്ടായിരുന്നില്ല‘ എന്ന ആമുഖത്തോടെയാണ് സല്ലാപത്തിന്റെ തുടക്കം. മലയാളികള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് നെയ്പായസത്തിന്റെ സുഗന്ധമുള്ള കുട്ടിക്കാല ഓര്‍മ്മകളിലൂടെയും നൃത്തം,പാട്ട്, സിനിമ അങ്ങനെ മഞ്ജുവിന്റെ ജീവിതാനുഭവങ്ങള്‍ അക്ഷരത്തില്‍ ഒരുക്കുകയാണ് മഞ്ജു. മലയാള മനോരമയില്‍ മഞ്ജു എഴുതിയ 25 ലേഖനങ്ങളുടെ സമാഹാരമാണ് സല്ലാപം.
Follow Webdunia malayalam