ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കുമല്ലോ. രുചിയേറിയ ഒരു കോന്‍റിനെന്‍റല്‍ ചിക്കന്‍ വിഭവമാണ് ഡിലൈറ്റ് ചിക്കന്‍. ഇത് ഉണ്ടാക്കുന്ന വിധം ഇതാ,
ചേര്‍ക്കേണ്ടവ
കഷണങ്ങളക്കിയ കോഴിയിറച്ചി - മുന്നൂറ് ഗ്രാം
ഗ്രീന്‍ പീസ് - മുന്നൂ ഗ്രാം
സെലറി - ഇരുനൂറ്റമ്പതു ഗ്രാം
മയോണൈസ് - ഇരുനൂറ്റമ്പതു ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം
കോഴിയിറച്ചി ആവിയില്‍ വേവിക്കുക. ഗ്രീന്‍ പീസും ആവിയില്‍ തന്നെ വേവിക്കുക. സെലറി നന്നായി കഴുകി കഷണങ്ങളാക്കുക. ചിക്കനും പീസും തണുത്ത് കഴിഞ്ഞാല്‍ മയോണൈസും ചേര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞാല്‍ നിങ്ങള്‍ സെലറി ചിക്കന്‍ ഡിലൈറ്റ് വിളമ്പാം.