ഗ്രേവിയില്‍ ഉപ്പ് ചേര്‍ക്കുന്നതിനു പകരം സോയാസോസ് ചേര് ക്കുക. ഗ്രേവിക്ക് നിറവും ഫ്ലേവറും വേറെ ചേര്‍ക്കേണ്ടി വരില്ല.
കൂണ് വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്.കൂണ് കറുത്ത് പോകും.
പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത് വരെ ഉപ്പ് ചേര്‍ക്കരുത്.ഉപ്പ് ചേര്‍ക്കുന്നത് വെള്ളം തിളക്കുന്നത്താമസിപ്പിക്കും.
കായ, കിഴങ്ങ്, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ് വെള്ളം തളിക്കുക.
ബദാം പെട്ടെന്ന് തൊലി കളയുന്നതിന് അത് ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് നേരം ഇട്ട് വക്കുക.
കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക.