ഭക്ഷണത്തിലെ കറിവേപ്പില എടുത്തുകളയണോ?

ഫൈബറിന്റെ അംശം ധാരാളം അടങ്ങിയ കറിവേപ്പില കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്

രേണുക വേണു
ശനി, 2 നവം‌ബര്‍ 2024 (12:20 IST)
ഭക്ഷണത്തിനു രുചിയും ഗന്ധവും നല്‍കുന്നതില്‍ കറിവേപ്പിലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഭക്ഷണത്തില്‍ നിന്ന് കറിവേപ്പില എടുത്തു കളയുന്നവരാണ്. ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള കറിവേപ്പിലയാണ് ആ സമയത്ത് നിങ്ങള്‍ എടുത്തു കളയുന്നത്. 
 
ഫൈബറിന്റെ അംശം ധാരാളം അടങ്ങിയ കറിവേപ്പില കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. ഇത് മലബന്ധം അകറ്റാന്‍ സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവ വേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് 108 ആണ്. ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ രക്തത്തിലേക്ക് എത്തുന്ന പഞ്ചസാരയുടെ അളവ് കറിവേപ്പില നിയന്ത്രിക്കും. ഇന്‍സുലിന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ കറിവേപ്പില സഹായിക്കും. 
 
കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും. കറിവേപ്പിലയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വായക്കുള്ളിലെ ബാക്ടീരിയ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് കറിവേപ്പില ധൈര്യമായി കഴിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments