Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ദോശമാവ് പുളിക്കാതിരിക്കാന്‍ ചെയ്യേണ്ടത്

ദോശമാവ് തയ്യാറാക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം

Dosa batter fermentation

രേണുക വേണു

, ശനി, 6 ജൂലൈ 2024 (12:01 IST)
മാവ് പുളിച്ചാല്‍ ദോശയുടെ രുചി മാറുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ..! മാവ് ഒരല്‍പ്പം പുളിച്ചാല്‍ തന്നെ ദോശയുടെ സ്വാഭാവിക രുചി മാറുന്നു. ദോശമാവ് പുളിച്ചു പോകാതിരിക്കാന്‍ ചില ടിപ്‌സുകള്‍ പരീക്ഷിച്ചു നോക്കൂ. 
 
ദോശമാവ് തയ്യാറാക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളത്തിന്റെ സാന്നിധ്യം ദോശമാവ് പുളിക്കാന്‍ കാരണമാകും. മാവ് പുളിച്ചു പോകാതിരിക്കാന്‍ അല്‍പ്പം പഞ്ചസാര ചേര്‍ക്കാവുന്നതാണ്. പഞ്ചസാരയുടെ സാന്നിധ്യം അമിത പുളിയെ ഇല്ലാതാക്കുന്നു. ദോശമാവ് നല്ലതുപോലെ പുളിച്ചെങ്കില്‍ അതിലേക്ക് അല്‍പ്പം അരിമാവ് ചേര്‍ത്തു നോക്കൂ. ഇത് മാവിന്റെ പുളി കുറയ്ക്കുന്നു. ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കരുത്. ആവശ്യത്തിനുള്ള മാവ് എടുത്ത ശേഷം ഉടനെ തന്നെ ബാക്കിയുള്ളത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ദോശമാവ് പുളിച്ചു പോകുന്നു. ദോശമാവില്‍ ഉഴുന്ന്, ഉലുവ എന്നിവയുടെ അളവ് കൂടിയാലും പുളിപ്പ് വരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കം എഴുന്നേറ്റ് എത്ര സമയത്തിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കണം?