Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിഷ് ഫ്രൈ രുചി കൂടണോ? ഇതാ ടിപ്‌സുകള്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നത് കൂടുതല്‍ നല്ലത്

Fish Fry, Fish Fry Tasty Tips, How to fry Fish more tasty, ഫിഷ് ഫ്രൈ, ഫിഷ് ഫ്രൈ ടിപ്‌സ്‌

രേണുക വേണു

, ചൊവ്വ, 26 ഓഗസ്റ്റ് 2025 (12:38 IST)
Fish fry

ഒരു കഷ്ണം മീന്‍ പൊരിച്ചത് ഉണ്ടെങ്കില്‍ മലയാളിക്ക് വയറുനിറച്ച് ചോറുണ്ണാന്‍ വേറൊന്നും വേണ്ട. എന്നാല്‍ മീന്‍ പൊരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീനിന് രുചി കൂടണമെങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്യണം. 
 
പൊരിക്കുന്നതിന് മുന്‍പ് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഫിഷ് മസാല എന്നിവ ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കണം. ചുരുങ്ങിയത് 30 മിനിറ്റെങ്കിലും ഇങ്ങനെ പുരട്ടി വയ്ക്കുന്നത് മീനിന്റെ രുചി വര്‍ധിപ്പിക്കും. 
 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നത് കൂടുതല്‍ നല്ലത്. 
 
പൊരിക്കാനെടുക്കുന്ന മീന്‍ കഷ്ണത്തില്‍ കത്തി കൊണ്ട് വരയുകയും അതിനുള്ളിലേക്ക് മസാല തേച്ച് പിടിപ്പിക്കുകയും വേണം. 
 
മീന്‍ പൊരിക്കാന്‍ വെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്. 
 
മീന്‍ പൊരിക്കുന്ന സമയത്ത് അതിലേക്ക് അല്‍പ്പം വേപ്പില ചേര്‍ക്കുന്നത് നല്ലതാണ്. 
 
മസാല തേച്ച് കൂടുതല്‍ സമയം പുരട്ടിവയ്ക്കുന്നുണ്ടെങ്കില്‍ അല്‍പ്പം വിനാഗിരി ചേര്‍ക്കാവുന്നതാണ്. 
 
മീന്‍ വെളിച്ചെണ്ണയിലേക്ക് ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ മൂടി വയ്ക്കുന്നത് പെട്ടന്ന് വേവാന്‍ സഹായിക്കും. 
 
ലോ ഫ്ളെയ്മില്‍ ഇട്ട് വേണം മീന്‍ എപ്പോഴും വേവിക്കാന്‍. ഇല്ലെങ്കില്‍ കരിയാന്‍ സാധ്യത കൂടുതലാണ്. 
 
മീനിന്റെ ഉള്‍ഭാഗം വെന്തുകഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കാവുന്നതാണ്. ഉള്‍ഭാഗം വെന്തതിനു ശേഷവും മീന്‍ ഫ്ളെയ്മില്‍ വെച്ചാല്‍ പുറംഭാഗം കരിയാന്‍ സാധ്യത കൂടുതലാണ്. ഇത് മീനിന്റെ രുചി കുറയാന്‍ കാരണമാകും. 
 
പൊരിച്ചെടുത്ത മീന്‍ കഴിക്കുന്നതിനു മുന്‍പ് അതിലേക്ക് അല്‍പ്പം ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുന്നത് നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഒരിക്കലും ലൈംഗിക ബന്ധത്തിലേര്‍പ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണോ, ഇക്കാര്യങ്ങള്‍ അറിയണം