Webdunia - Bharat's app for daily news and videos

Install App

പാവയ്ക്കയുടെ കയ്പ് കുറയ്ക്കാം; ഇതാ ടിപ്‌സ്

തോരനുവേണ്ടി പാവയ്ക്ക അരിയുമ്പോള്‍ അതിന്റെ ഉള്ളിലെ കുരു പൂര്‍ണമായും ഒഴിവാക്കണം

രേണുക വേണു
ശനി, 1 മാര്‍ച്ച് 2025 (15:17 IST)
ഏറെ ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് പാവയ്ക്ക. പല സ്ഥലങ്ങളിലും ഇത് കയ്പ്പക്കാ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പാവയ്ക്ക തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കിയാല്‍ അത് കഴിക്കാത്തവര്‍ ധാരാളമാണ്. കാരണം, പേരുപോലെ തന്നെ പാവയ്ക്ക തോരന് ചെറിയൊരു കയ്പ്പുണ്ടാകുമെന്നത് തന്നെ കാരണം. പാവയ്ക്ക തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കുമ്പോള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് ഈ കയ്പ്പിനെ പമ്പ കടത്താം. 
 
തോരനുവേണ്ടി പാവയ്ക്ക അരിയുമ്പോള്‍ അതിന്റെ ഉള്ളിലെ കുരു പൂര്‍ണമായും ഒഴിവാക്കണം. നുറുക്കിവച്ച പാവയ്ക്കയില്‍ കുറച്ച് കല്ലുപ്പും മഞ്ഞള്‍ പൊടിയും വിതറുക. ശേഷം നന്നായി ഇളക്കുക. കല്ലുപ്പും മഞ്ഞള്‍പൊടിയും വിതറിയ പാവയ്ക്ക നന്നായി ഇളക്കിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും അനക്കാതെ വയ്ക്കണം. അങ്ങനെ ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പ് ഇല്ലാതാകാന്‍ സഹായിക്കും. 
 
പാവയ്ക്ക വേവിച്ചെടുക്കാന്‍ വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യവുമില്ല. ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തുവയ്ക്കുന്ന പാവയ്ക്കയില്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും നന്നായി വെള്ളം വരും. ഈ വെള്ളം മാത്രം മതി പാവയ്ക്ക വേവാന്‍. വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?

അടുത്ത ലേഖനം
Show comments