Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ സ്റ്റൈല്‍ പരിപ്പ് കുത്തിക്കാച്ചിയത് ഇങ്ങനെ ഉണ്ടാക്കാം

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ഉള്ളി ചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക

Parippu, Thrissur Style parippu curry, How to cook parippu curry

രേണുക വേണു

, ശനി, 15 ഫെബ്രുവരി 2025 (09:31 IST)
തൃശൂര്‍ ഭാഗത്തു ഏറ്റവും പ്രചാരമുള്ള സിംപിള്‍ കറിയാണ് പരിപ്പ് കുത്തി കാച്ചിയത്. ഒപ്പം ഒരു ഉണക്കമീന്‍ വറുത്തത് കൂടിയുണ്ടെങ്കില്‍ രണ്ട് കിണ്ണം ചോറുണ്ണാം എന്നാണ് തൃശൂര്‍ക്കാര്‍ പറയുക. തൃശൂര്‍ സ്‌റ്റൈല്‍ പരിപ്പ് കുത്തി കാച്ചിയത് നിങ്ങളുടെ അടുക്കളയില്‍ പരീക്ഷിച്ചു നോക്കൂ..! 
 
ആവശ്യമുള്ള ചേരുവകള്‍: അര കപ്പ് പരിപ്പ്
 
അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി
 
ചുവന്ന ഉള്ളി - എട്ട് 
 
വെളുത്തുള്ളി - നാല് 
 
മുളക് ചതച്ചത് - ഒന്നര ടേബിള്‍ സ്പൂണ്‍ 
 
വെളിച്ചെണ്ണ 
 
പരിപ്പ് മഞ്ഞള്‍പ്പൊടി ഇട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് കുക്കറില്‍ വേവിക്കുക 
 
വെന്ത ശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം 
 
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ഉള്ളി ചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക 
 
ഉള്ളി മൂത്താല്‍ മുളക് ചതച്ചത് ഇട്ടു ഏതാനും സെക്കന്‍ഡ് ഇളക്കുക 
 
അതിനുശേഷം ഇതിലേക്ക് പരിപ്പ് യോജിപ്പിച്ച് ഒറ്റവട്ടം തിളപ്പിക്കുക 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസിഡിറ്റിയും നെഞ്ചരിച്ചിലും അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍