Select Your Language

Notifications

webdunia
webdunia
webdunia
webdunia

Oats Omlete Recipe in Malayalam: ഓട്‌സ് ഓംലറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെ?

Oats Omlete: പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഓട്സും മുട്ടയും ചേര്‍ത്തത് ഒഴിക്കുക

Oats Omlete Recipe in Malayalam

രേണുക വേണു

, ബുധന്‍, 16 ഏപ്രില്‍ 2025 (11:36 IST)
Oats Omlete Recipe in Malayalam: കാര്‍ബ്സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഓട്സ് ആരോഗ്യത്തിനു വളരെ നല്ലതാണ്. ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ഓട്സ് കഴിക്കാവുന്നതാണ്. അതില്‍ തന്നെ ഏറെ രുചികരമായി തയ്യാറാക്കാന്‍ പറ്റുന്നതാണ് ഓട്സ് ഓംലറ്റ്. 
 
ഒരു ബൗളില്‍ ഓട്സ് പൊടിയെടുക്കുക. അതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക. ഇതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ പാല്‍ ചേര്‍ക്കാവുന്നതാണ്. അതിനുശേഷം രണ്ട് മുട്ടകള്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. 
 
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഓട്സും മുട്ടയും ചേര്‍ത്തത് ഒഴിക്കുക. ഏറ്റവും കുറവിലോ മീഡിയത്തിലോ മാത്രമേ തീ ആവശ്യമുള്ളൂ. മുട്ട പകുതി വേവിലേക്ക് എത്തിയാല്‍ അതിനു മുകളിലേക്ക് സവാള, പച്ചമുളക്, തക്കാളി, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ക്കാം. അതിനുശേഷം പച്ചക്കറികള്‍ ചേര്‍ത്ത വശം മറിച്ചിട്ട് വേവിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Amebic Meningoencephalitis: ചെവിയില്‍ പഴുപ്പുള്ളവര്‍ മൂക്കിലും തലയിലും ശസ്ത്രക്രിയ കഴിഞ്ഞവര്‍ ശ്രദ്ധിക്കുക; അമീബിക്ക് മസ്തിഷ്‌ക ജ്വരം ജാഗ്രത വേണം