Oats Omlete Recipe in Malayalam: ഓട്‌സ് ഓംലറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെ?

Oats Omlete: പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഓട്സും മുട്ടയും ചേര്‍ത്തത് ഒഴിക്കുക

രേണുക വേണു
ബുധന്‍, 16 ഏപ്രില്‍ 2025 (11:36 IST)
Oats Omlete Recipe in Malayalam: കാര്‍ബ്സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഓട്സ് ആരോഗ്യത്തിനു വളരെ നല്ലതാണ്. ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ഓട്സ് കഴിക്കാവുന്നതാണ്. അതില്‍ തന്നെ ഏറെ രുചികരമായി തയ്യാറാക്കാന്‍ പറ്റുന്നതാണ് ഓട്സ് ഓംലറ്റ്. 
 
ഒരു ബൗളില്‍ ഓട്സ് പൊടിയെടുക്കുക. അതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക. ഇതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ പാല്‍ ചേര്‍ക്കാവുന്നതാണ്. അതിനുശേഷം രണ്ട് മുട്ടകള്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. 
 
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഓട്സും മുട്ടയും ചേര്‍ത്തത് ഒഴിക്കുക. ഏറ്റവും കുറവിലോ മീഡിയത്തിലോ മാത്രമേ തീ ആവശ്യമുള്ളൂ. മുട്ട പകുതി വേവിലേക്ക് എത്തിയാല്‍ അതിനു മുകളിലേക്ക് സവാള, പച്ചമുളക്, തക്കാളി, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ക്കാം. അതിനുശേഷം പച്ചക്കറികള്‍ ചേര്‍ത്ത വശം മറിച്ചിട്ട് വേവിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജിന് പരുക്ക്

കേരള ഷെയറില്‍ നിന്ന് മാത്രം ബജറ്റ് റിക്കവറി! ഏത് നിര്‍മ്മാതാവും കൊതിക്കുന്ന നേട്ടവുമായി ദുല്‍ഖര്‍

Kerala Team for Oman T20 Series: ഒമാനെതിരെ ട്വന്റി 20 കളിക്കാന്‍ കേരള ടീം; നായകന്‍ സാലി സാംസണ്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ച കുപ്പിയില്‍ സൂക്ഷിച്ച വെള്ളം കുടിക്കാമോ? വിദഗ്ദ്ധര്‍ പറയുന്നത് ഇതാണ്

ഓണ്‍ലൈനായി വിലകുറഞ്ഞ വസ്ത്രങ്ങള്‍ വാങ്ങാറുണ്ടോ, എന്താണ് മോളസ്‌കം കോണ്ടാഗിയോസം എന്നറിയാമോ

രാത്രി വൈകിയുള്ള ഉറക്കം, ഫാസ്റ്റ് ഫുഡ് പ്രിയം; നിങ്ങള്‍ പ്രമേഹ രോഗിയാകും

Alzheimers Symptoms: എന്താണ് അല്‍ഷിമേഴ്‌സ്? ലക്ഷണങ്ങള്‍ അറിയാം

തൈറോയ്ഡ് പ്രശ്‌നങ്ങളോ കരള്‍, വൃക്ക രോഗങ്ങളോ മറവിയുണ്ടാക്കാം; രോഗികളെ പരിചരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments