Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട്

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

രേണുക വേണു

, വെള്ളി, 20 ഡിസം‌ബര്‍ 2024 (11:30 IST)
ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ചെറിയുള്ളി അഥവാ ചുവന്നുള്ളി. സവാളയേക്കാള്‍ മിടുക്കനാണ് ചെറിയ ഉള്ളി എന്നാണ് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ പറയുന്നത്. രുചിയുടെ കാര്യത്തില്‍ സവാളയേക്കാള്‍ കേമന്‍ ചുവന്നുള്ളി ആണത്രേ ! 
 
സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്. 
 
സവാളയിലെ പ്രോട്ടീന്‍ 1.1 ഗ്രാം മാത്രമാണ്. ചുവന്നുള്ളില്‍ അത് 2.5 ഗ്രാം ഉണ്ട്. സവാളയേക്കാള്‍ ഫൈബറിന്റെ അളവ് ചുവന്നുള്ളിയില്‍ കൂടുതലാണ്. അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയെല്ലാം കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്നുള്ളിയില്‍ തന്നെ. 
 
ചുവന്നുള്ളില്‍ ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകള്‍ ബലപ്പെടാനും ചുവന്നുള്ളി നല്ലതാണ്. അലിസിന്‍ എന്ന ആന്റി ഓക്‌സിഡന്റിന്റെ സാന്നിധ്യം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ചുവന്നുള്ളി ബാക്ടീരിയയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നു. ആന്റി കാന്‍സര്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയതിനാല്‍ ചെറിയുള്ള കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നു. ചെറിയുള്ളിയിലെ ഫോലേറ്റ് എന്ന ഘടകം തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്. രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ ചെറിയുള്ളി സഹായിക്കും. 
 
ഓംലറ്റ് പാകം ചെയ്യുമ്പോള്‍ അതില്‍ സവാളയും ചുവന്നുള്ളിയും മാറി മാറി ഉപയോഗിച്ച് നോക്കൂ. അപ്പോള്‍ അറിയാം ആര്‍ക്കാണ് കൂടുതല്‍ രുചിയെന്ന് ! Shallot എന്നാണ് ചുവന്നുള്ളിയുടെ ഇംഗ്ലീഷ് നാമം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം