ചുവന്നുള്ളിയും പുളിയും ഉണ്ടോ? കിടിലന്‍ ചമ്മന്തി ഉണ്ടാക്കാം

ആവശ്യത്തിനു ഉപ്പും മുളകുപൊടിയും ചേര്‍ത്ത് ചതച്ച ചുവന്നുള്ളിയും പുളിയും കൈ കൊണ്ട് തിരുമ്മിയെടുക്കുക

രേണുക വേണു
വ്യാഴം, 12 ഡിസം‌ബര്‍ 2024 (12:40 IST)
Shallot Chutney
നല്ലൊരു ചമ്മന്തി ഉണ്ടെങ്കില്‍ ചോറുണ്ണാന്‍ വേറെ കറിയൊന്നും വേണ്ടല്ലോ. വെറും 10 മിനിറ്റ് കൊണ്ട് കിടിലനൊരു ഉള്ളി ചമ്മന്തി ഉണ്ടാക്കാന്‍ സാധിക്കും. അത് എങ്ങനെയാണെന്നും നോക്കാം: 
 
തൊലി കളഞ്ഞു വൃത്തിയാക്കിയ ആറോ ഏഴോ ചുവന്നുള്ളി എടുക്കുക. ഈ ചുവന്നുള്ളി നന്നായി ചതച്ചെടുക്കണം. അതിലേക്കു ആവശ്യത്തിനു കല്ലുപ്പും മുളകുപൊടിയും ചേര്‍ക്കണം. ഇനി പഴുത്ത കോല്‍പ്പുളി കുരു കളഞ്ഞ ശേഷം ഇതിലേക്കു ചേര്‍ക്കാം.  
 
ആവശ്യത്തിനു ഉപ്പും മുളകുപൊടിയും ചേര്‍ത്ത് ചതച്ച ചുവന്നുള്ളിയും പുളിയും കൈ കൊണ്ട് തിരുമ്മിയെടുക്കുക. അതിലേക്കു അല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്തു നന്നായി യോജിപ്പിക്കണം. കട്ടി കിട്ടാന്‍ വേണ്ടി അല്‍പ്പം കഞ്ഞി വെള്ളം കൂടി ചേര്‍ത്ത് യോജിപ്പിക്കുന്നത് നല്ലതാണ്. ഈ ചമ്മന്തി ഉണ്ടെങ്കില്‍ ഒരു കിണ്ണം ചോറുണ്ണാം..!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

കണ്ണിലൂടെ ഇത്രയും രോഗങ്ങള്‍ തിരിച്ചറിയാം!

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

അടുത്ത ലേഖനം
Show comments