പാചക വാതക വില കുതിച്ചുകയറുകയാണ്. പാചകവാതകം വാങ്ങാതിരിക്കാനാവില്ല. ഉപയോഗം പരമാവധി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെലവ് കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. അതിനുള്ള ചില വഴികള്‍ :
പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്നത് സമയം മാത്രമല്ല ഇന്ധനവും ലാഭിക്കാം. അരിയും പയറുവര്‍ഗ്ഗങ്ങളും കുതിര്‍ത്ത് കഴിയുന്നത്ര കുറച്ചുമാത്രം വെള്ളമൊഴിച്ചു വേവിക്കുക.
അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും അടുപ്പത്ത് വച്ച് തിളച്ച ഉടന്‍ ചൂട് പെട്ടിയിലോ തെര്‍മല്‍ കുക്കറിലോ ഇറക്കി വയ്ക്കണം.
സ്റ്റൗവ് കത്തിക്കും മുന്‍പേ പാചകം ചെയ്യേണ്ടവ അതിനടുത്തു വയ്ക്കണം.
ഗ്യാസ് സ്റ്റൗവ് കത്തിക്കുമ്പോള്‍ നോബ് മുഴുവന്‍ തുറന്നാല്‍ വലിയ വട്ടത്തില്‍ തീനാളം കത്തി ഗ്യാസ് പാഴാവും. നോബ് അല്‍പം തുറന്ന് സിമ്മില്‍ വച്ചുവേണം സ്റ്റൗവ് കത്തിക്കാന്‍.
പരന്ന് പരമാവധി ഉയരം കുറഞ്ഞ പാത്രത്തില്‍ പാചകം ചെയ്താല്‍ ഗ്യാസ് ലാഭം 25 ശതമാനമാണ്.
ഫ്രിഡ്ജ-ില്‍ സൂക്ഷിച്ചത് ചൂടാക്കുന്നതിനോ പാചകത്തിനോ മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും പുറത്തെടുത്ത് വയ്ക്കണം. ഫ്രിഡ്ജ-ില്‍ നിന്നെടുത്ത പാത്രത്തിന്‍റെ തണുപ്പ് മാറാതെ സ്റ്റൗവില്‍ വയ്ക്കരുത്.