Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെട്ടന്നു കറി വയ്ക്കാം

പെട്ടന്നു കറി വയ്ക്കാം
ദോശയ്ക്കു കറിവക്കാന്‍ നേരമില്ല രാവിലെ ഉണര്‍ന്നതേ വൈകിയാണ്‌. എന്തു ചെയ്യും. രണ്ടുതക്കാളി അരിഞ്ഞു സവാള അരിഞ്ഞതും ഉപ്പും ചേര്‍ത്ത്‌ മിക്സിയില്‍ അടിച്ച്‌ വെള്ളമാക്കുക. ഒന്നു കടുകുവറത്ത്‌ എടുത്താല്‍ ഒന്നാംതരം ടൊമാറ്റോ ചട്ണി...

മീന്‍ വറുക്കുമ്പോള്‍

മീന്‍ വറുത്തിട്ടു സ്വാദു പോരെന്നു തോന്നുന്നു. ഭയങ്കര ഉളുമ്പുനാറ്റം മനസ്സുമടുപ്പിക്കുന്നു. എന്താണി പ്രശ്നത്തിനു പരിഹാരം.

മീന്‍ വറുക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ അരപ്പു തേച്ചുപിടിപ്പിച്ച ശേഷം നല്ല ചെറുനാരങ്ങാ നീരും തിരുമ്മിപ്പിടിപ്പിക്കുക. ഉളുമ്പുനാറ്റം പോകുമെന്നു മാത്രമല്ല നല്ല സാദും കിട്ടും.


കോളിഫ്ലവര്‍ പ്രശ്നമായാല്‍

കോളിഫ്ലവര്‍ അരിയാനെടുത്തപ്പോ അവിടവിടെ പുഴു. കളയാനും വയ്യ കഴിക്കാനും വയ്യ എന്നതായി സ്ഥിതി. എങ്ങനെയാണിത്‌ കറിവക്കുന്നതെന്നു മനപ്രയാസവും...

കോളിഫ്ലവര്‍ അല്‍പം വിനാഗിരി ചേര്‍ത്ത തിളച്ച വെള്ളത്തിലിട്ട്‌ രണ്ടുമിനിറ്റ്‌ മുക്കിവച്ചശേഷം കറിവച്ചോളു... പുഴുശല്യം പ്രശ്നമാവില്ല.

പലഹാരങ്ങള്‍ സൂക്ഷിക്കുമ്പോള്‍

മുറുക്കും പക്കാവടയുമൊക്കെ ഉണ്ടാക്കി വച്ചാല്‍ കഴിക്കാന്‍ എന്തുരസമാണ്‌. സുക്ഷിക്കുന്ന കാര്യമാണ്‌ പ്രയാസം.

എണ്ണപ്പലഹാരങ്ങള്‍ വയ്ക്കുന്ന ടിന്നില്‍ അല്‍പ്പം അരിവിതറിനോക്കൂ.. തണുക്കുകയുമില്ല കരുകരുപ്പും പോകില്ല.


തിരക്കിനെ നേരിടാന്‍

രാവിലെ എല്ലാവരും പോകും മുന്‍പ്‌ ഭക്ഷണം റെഡിയാക്കുന്ന തിരക്ക്‌ ഭയങ്കരം തന്നെ. ഇത്‌ എളുപ്പമാക്കാന്‍ ചില വിദ്യകളുണ്ട്‌.

തേങ്ങ ഒന്നിച്ചുതിരുമ്മി ഫ്രിഡ്ജില്‍ വയ്ക്കാം. ഉള്ളി പൊളിച്ചു സൂക്ഷിക്കാം. കഷ്ണങ്ങള്‍ തലേന്ന്‌ അരിഞ്ഞു ഫ്രിഡ്ജില്‍ വയ്ക്കുക. കറി വയ്ക്കും മുന്‍പ്‌ കഷ്ണങ്ങള്‍ കുക്കറില്‍ വേവിച്ചെടുക്കുക കൂടി ചെയ്താല്‍ എല്ലാം എളുപ്പമായില്ലേ. തേങ്ങയും ഉള്ളിയും ഒരാഴ്ചത്തേക്ക്‌ അവധി ദിവസം തയ്യാറാക്കി വയ്ക്കാം.

Share this Story:

Follow Webdunia malayalam