കോളീഫ്ലവര്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ എത്ര കഴുകിയാലും പലര്‍ക്കും അസംതൃപ്തി ബാക്കിയായിരിക്കും!
കോളീഫ്ലവര്‍ വൃത്തിയാക്കാന്‍ വഴിയുണ്ട്. ഫ്ലവര്‍ അടര്‍ത്തിയോ അല്ലാതെയോ 10 മിനിറ്റ് നേരം ഉപ്പ് വെള്ളത്തിലിട്ടു വെയ്ക്കുക. ഇനി ഒന്നും പേടിക്കേണ്ട. പുഴുക്കളും കീടങ്ങളും അതില്‍ ഉണ്ടാവില്ല. കോളീഫ്ലവര്‍ ധൈര്യമായി ഉപയോഗിക്കാം.
കോളീഫ്ലവര്‍ പോലെയുള്ള ഭക്‍ഷ്യവസ്തുക്കളില്‍ ധാരാളം കീടനാശിനികള്‍ തളിച്ചിരിക്കാന്‍ ഇടയുണ്ട്. പാകം ചെയ്യുന്നതിന് മുന്‍പ് ഒരു 10 മിനിറ്റ് നേരം അല്‍പ്പം വിനാഗിരി കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവെച്ചാല്‍ പിന്നെ ആ പേടിയും വേണ്ട.