ദോശയും ഇഢലിയും പ്രഭാത ഭക്ഷണത്തിലെ സര്‍വ്വ സമ്മത വിഭവങ്ങളാണല്ലോ. പലഹാരത്തിന്‍റെ ഗുണം മാവ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് പോലിരിക്കും. ഇതിനായി കുറച്ച് പൊടിക്കൈകളിതാ,
മാവ് വേഗം പുളിക്കാന്‍ കാസറോളില്‍ സൂക്ഷിച്ചാല്‍ മതിയാവും. വേഗം പുളിക്കേണ്ടെങ്കിലോ? മാവിന് മുകളില്‍ ഒരു വെറ്റില വച്ചാല്‍ മതിയാവും!
പലഹാരത്തിന് മൃദുത്വം പോരെന്ന പരാതിയോ? ഉഴുന്ന് കുതിര്‍ത്ത വെള്ളം തന്നെ അരയ്ക്കുമ്പോള്‍ ചേര്‍ത്തു നോക്കൂ. അരയ്ക്കാനുള്ളതെല്ലാം അരയ്ക്കും മുമ്പ് കുതിര്‍ക്കാന്‍ വയ്ക്കണമെന്ന് അറിയാമല്ലോ.
ഇഢലിമാവ് അരയ്ക്കുമ്പോള്‍ അല്‍പ്പം ഉലുവ കൂടി ചേര്‍ക്കൂ. രുചിയും ഗുണവും പലഹാരം കഴിക്കുമ്പോള്‍ മനസ്സിലാവും.