പാത്രങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ തരം പാത്രങ്ങള്‍ക്കും അതിനു യോജിക്കുന്നവ ഉപയോഗിച്ചു വേണം വൃത്തിയാക്കാന്‍. ഏതു തരം പാത്രങ്ങളും വൃത്തിയാക്കാന്‍ ചില എളുപ്പവഴികളുണ്ട്. സ്റ്റീല്‍ പാത്രങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നു നോക്കിയാല്ലോ..
1. ചായക്കറ കളയാന്‍: ഉമിക്കരിയും ഉപ്പുവെള്ളവും ചേര്‍ത്ത് തേച്ചാല്‍ സ്റ്റീല്‍ പാത്രങ്ങളിലെ ചായക്കറ അപ്രത്യക്ഷമാകും.
2. അടിയില്‍പിടിച്ചാല്‍: സ്റ്റീല്‍ പാത്രത്തിനടിയില്‍ ഭക്ഷണ സാധനങ്ങള്‍ കരിഞ്ഞു പിടിച്ച പാടുകള്‍ മാറുന്നതിനു പാത്രത്തില്‍ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാല്‍ മതി.
3. കറകള്‍: അലക്കുകാരം ചേര്‍ത്ത ചൂടുവെള്ളത്തില്‍ മുക്കി വച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ പാത്രത്തിലെ കറകള്‍ മുഴുവനായും പോകും.
4. തിളക്കം കിട്ടാന്‍: ചാരം തേച്ച ശേഷം തുണിക്കൊണ്ട് തുടച്ചാല്‍ പാത്രങ്ങള്‍ക്ക് നല്ല തിളക്കം കിട്ടും.
5. എണ്ണക്കറ: ചായപിണ്ടിയോ (ചായമട്ട്) കാപ്പിപിണ്ടിയോ കൊണ്ട് തേച്ചാല്‍ എണ്ണക്കറ എളുപ്പത്തില്‍ കളയാനാകും.